അഖിലിന്റെ ഹാട്രിക്ക്, അരുണിന്റെ വെടിക്കെട്ട്; ആലപ്പിയെ വീഴ്ത്തി അനായാസം കാലിക്കറ്റ്

കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് മൂന്നാം ജയം സ്വന്തമാക്കി
Calicut Globstars won
ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തിയ അഖില്‍ ദേവ്എക്സ്
Published on
Updated on

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ മൂന്നാം ജയം സ്വന്തമാക്കി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ഇന്ന് നടന്ന രണ്ടാം പോരാട്ടത്തില്‍ അവര്‍ അലപ്പി റിപ്പ്ള്‍സിനെ കാലിക്കറ്റ് ആറ് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 90 റണ്‍സിനു പുറത്തായി. കാലിക്കറ്റ് 11.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്താണ് വിജയം പിടിച്ചത്.

5 മത്സരങ്ങളില്‍ നിന്നു കാലിക്കറ്റ് നേടുന്ന മൂന്നാം ജയമാണിത്. ജയത്തോടെ അവര്‍ പട്ടികയില്‍ 6 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്. 5 മത്സരങ്ങളില്‍ ആലപ്പി നേരിടുന്ന മൂന്നാം തോല്‍വിയാണിത്. അവര്‍ പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണു.

23 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്ന അരുണ്‍ കെഎയുടെ ബാറ്റിങാണ് കാലിക്കറ്റിന്റെ ജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ 12 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 19 റണ്‍സെടുത്തു.

നിഖില്‍ എം (14), അജിനാസ് (10), സഞ്ജയ് രാജ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. സല്‍മാന്‍ നിസാര്‍ 9 റണ്‍സുമായി അരുണിനൊപ്പം പുറത്താകാതെ നിന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ കെഎസിഎല്ലിലെ ആദ്യ ഹാട്രിക്ക് വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ച് അഖില്‍ ദേവ് തിളങ്ങിയതാണ് കാലിക്കറ്റിനു തുണയായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആലപ്പി 18.5 ഓവറില്‍ വെറും 90 റണ്‍സിന് എല്ലാവരും പുറത്തായി. മത്സരത്തില്‍ ആകെ 2 ഓവര്‍ എറിഞ്ഞ അഖില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ആല്‍ഫി ഫ്രാന്‍സിസ് (8), ഫസില്‍ ഫനൂസ് (0), വിനൂപ് മനോഹരന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് താരം തുടരെ വീഴ്ത്തിയത്.

ആലപ്പിക്കായി അക്ഷയ് ടികെ (34), ഉജ്വല്‍ കൃഷ്ണ (32) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. മറ്റൊരാളും രണ്ടക്കം കടന്നില്ല. നാല് താരങ്ങള്‍ പൂജ്യത്തില്‍ മടങ്ങി.

അഖില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അജിത് വാസുദേവന്‍, അഖില്‍ സ്‌കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നിഖില്‍ എം ഒരു വിക്കറ്റെടുത്തു.

Calicut Globstars won
ബെലോട്ടെല്ലിയെ വേണ്ട! ശ്രമം ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, കാരണം ഇത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com