ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭകള്‍ ധരാളമുണ്ടെന്നും ലോക ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അതിശക്തരാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം മെച്ചപ്പെട്ടെന്നും ഒരു ടീമിനെയും സിസാരമായി കാണാന്‍ കഴിയില്ലെന്നും ദ്രാവിഡ് പറഞ്ഞു.
'ഇന്ന് നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നോക്കുകയാണെങ്കില്‍, ഇന്ത്യന്‍ ക്രിക്കറ്റ് വളരെ ശക്തമാണ്, ' മൗണ്ട് ജോയ് ക്രിക്കറ്റ് ക്ലബിന്റെ 50ാം വര്‍ഷത്തെ ആഘോഷത്തിനിടെ ദ്രാവിഡ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ ഉയര്‍ച്ചയ്ക്ക് കാരണം പ്രതിഭകള്‍ രാജ്യത്തിന്റെ എല്ലാ ഇടത്തുനിന്നും വരുന്നതു കൊണ്ടാണെന്നും ദ്രാവിഡ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'നിങ്ങള്‍ ജിആര്‍ വിശ്വനാഥിന്റെയോ അല്ലെങ്കില്‍ ഞാന്‍ തുടങ്ങിയ കാലത്തേക്കോ തിരിച്ചുപോകുകയാണെങ്കില്‍, പ്രതിഭകളില്‍ ഭൂരിഭാഗവും വന്‍ നഗരങ്ങളില്‍ നിന്നോ ചില സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരാണ്. ചെറിയ സ്ഥലങ്ങളില്‍ കഴിവുള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ പോലും, അവര്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ വന്‍ നഗരങ്ങളില്‍ വരണം. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ എല്ലായിടത്തുനിന്നും താരങ്ങള്‍ വരുന്നത് നിങ്ങള്‍ക്ക് കാണാം' രഞ്ജി ട്രോഫിയുടെ നിലവാരം ഉയര്‍ന്നത് ഉള്‍പ്പെടെ ചൂണ്ടികാണിച്ചായിരുന്നു ദ്രാവിഡിന്റെ പുകഴ്ത്തല്‍.
ക്ലബ് ക്രിക്കറ്റിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുരോഗതിക്കായി രാജ്യത്ത് എല്ലായിടത്തും ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞു.' 'നമുക്ക് ക്ലബ്ബുകള്‍ ആവശ്യമാണ്, ക്രിക്കറ്റ് കുറച്ച് ആളുകളുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടരുത്, ക്രിക്കറ്റിന് ആവശ്യം സമത്വമായിരിക്കണം, അത് എല്ലായിടത്തും ഉണ്ടാകണം' ദ്രാവിഡ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക