ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനെതിരെ ബി ടീം തകര്‍പ്പന്‍ ജയമാണ് നേടിയിത്. 76 റണ്‍സിനാണ് ബി ടീമിന്റെ ജയം. മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് മികച്ച തിരിച്ചുവരവാണ് നടത്തിയ്.
രണ്ടാം ഇന്നിങ്സില്‍ 47 പന്തില്‍ 61 റണ്‍സ് അതിവേഗം അടിച്ചെടുത്ത ഋഷഭ് പന്തിന്റെ ബാറ്റിങാണ് ബി ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. മത്സരത്തില്‍ രണ്ട് മികച്ച ക്യാച്ചുകളും പന്തെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് പന്തെടുത്തത് അത്യുഗ്രന്‍ ക്യാച്ചായിരുന്നു. ക്യാച്ചെടുക്കുന്ന പന്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി. ആവേശ് ഖാനെതിരെ നവനീത് സയ്നി എറിഞ്ഞ ഓവറിലാണ് പന്തിന്റെ തകര്‍പ്പന്‍ ക്യാച്ച്. ലെഗിലേക്ക് വന്ന പന്ത് ആവേശ് ഖാന്‍ ബൗണ്ടറി നേടാന്‍ ശ്രമിക്കവെയാണ് പന്തിന്റെ 'പറക്കും ക്യാച്ച്' പിറന്നത്.
മത്സരത്തില്‍ ഇന്ത്യ ബി ടീം ഒന്നാം ഇന്നിങ്സില്‍ 321 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 184 റണ്‍സുമാണ് കണ്ടെത്തിയത്. ഇന്ത്യ എ ടീം ഒന്നാം ഇന്നിങ്സില്‍ 231 റണ്‍സില്‍ പുറത്തായി. വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ എ ടീമിനായി 121 പന്തുകള്‍ ചെറുത്ത് 57 റണ്‍സുമായി കെഎല്‍ രാഹുല്‍ പ്രതിരോധിച്ചു നിന്നെങ്കിലും ഫലം കണ്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക