UEFA Nations League
ഗോള്‍ നേട്ടമാഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോഎക്സ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോ @ 901!

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്‌പെയിനിനും ജയം

തുടരെ രണ്ടാം മത്സരവും ജയിച്ച് പോര്‍ച്ചുഗല്‍. ആദ്യ കളിയില്‍ സമനില വഴങ്ങിയ സ്‌പെയിന്‍ രണ്ടാം കളിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്തു.

1. സ്‌പെയിന്‍- സ്വിറ്റ്‌സര്‍ലന്‍ഡ്

UEFA Nations League
ഫെറാന്‍ ടോറസിന്‍റെ ഗോള്‍ വലയിലേക്ക്എക്സ്

രണ്ടാം പോരാട്ടത്തില്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-1നു വീഴ്ത്തി. കളിയുടെ 20ാം മിനിറ്റില്‍ റോബിന്‍ നോര്‍മന്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും 10 പേരുമായി കളിച്ചാണ് സ്‌പെയിന്‍ മിന്നും ജയം സ്വന്തമാക്കിയത്. 4ാം മിനിറ്റില്‍ ജോസലു, 13, 77 മിനിറ്റുകളില്‍ ഫാബിയന്‍ റൂയിസ്, 80ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് എന്നിവര്‍ ഗോള്‍ നേടി.

2. പോര്‍ച്ചുഗല്‍- സ്‌കോട്‌ലന്‍ഡ്

UEFA Nations League
വിജയ ഗോള്‍ നേടിയ റൊണാള്‍ഡോഎക്സ്

ഏഴാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളടിച്ചാണ് പോര്‍ച്ചുഗല്‍ തിരിച്ചെത്തിയത്. സ്‌കോട് മക്ക് ടോമിനെയുടെ ഗോളിലാണ് സ്‌കോട്ടിഷ് പട മുന്നിലെത്തിയത്. എന്നാല്‍ ബ്രുണോ ഫെര്‍ണാണ്ടസ് 54ാം മിനിറ്റില്‍ സമനി സമ്മാനിച്ചു. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിര്‍ണായക ഗോള്‍ വന്നത്. 88ാം മിനിറ്റിലാണ് താരം കരിയറിലെ 901ാം ഗോള്‍ വലയിലാക്കിയത്.

3. ക്രൊയേഷ്യ- പോളണ്ട്

UEFA Nations League
ലൂക്ക മോഡ്രിച്എക്സ്

ആദ്യ കളിയില്‍ പോര്‍ച്ചുഗലിനോടു തോറ്റ ക്രൊയേഷ്യയും വിജയ വഴിയില്‍ തിരിച്ചെത്തി. പോളണ്ടിനെ അവര്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തി. 52ാം മിനിറ്റില്‍ വെറ്ററന്‍ ഇതിഹാസം ലൂക്ക മോഡ്രിച് വിജയ ഗോള്‍ നേടി.

4. ഡെന്‍മാര്‍ക്- സെര്‍ബിയ

UEFA Nations League
ഗോള്‍ ആഘോഷിക്കുന്ന ഡെന്‍മാര്‍ക് താരങ്ങള്‍എക്സ്

ഡെന്‍മാര്‍ക് തുടരെ രണ്ടാം പോരും ജയിച്ചു. സെര്‍ബിയയെ അവര്‍ 2-0ത്തിനു വീഴ്ത്തി. ആല്‍ബര്‍ട്ട് ഗ്രോന്‍ബക് ആദ്യ പകുതിയിലും യുസുഫ് പോള്‍സന്‍ രണ്ടാം പകുതിയില്‍ ഗോളുകള്‍ നേടി.

5. സ്വീഡന്‍- എസ്‌റ്റോണിയ

UEFA Nations League
സ്വീഡിഷ് ടീമിന്‍റെ ജയാഘോഷംഎക്സ്

സ്വീഡനും തുടര്‍ച്ചയായ രണ്ടാം ജയം പിടിച്ചു. എസ്‌റ്റോണിയയെ അവര്‍ 3-0ത്തിനു തകര്‍ത്തു. വിക്ടര്‍ ഗ്യോകേഴ്‌സ് ഇരട്ട ഗോളുകള്‍ നേടി. ശേഷിച്ച ഗോള്‍ അലക്‌സാണ്ടര്‍ ഇസാക് നേടി. മൂന്ന് ഗോളുകളും ആദ്യ പകുതിയില്‍ തന്നെ പിറന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com