മഴ പെയ്ത് കുളം, മോശം സൗകര്യങ്ങള്‍; നോയ്ഡയിലെ അഫ്ഗാന്‍- ന്യൂസിലന്‍ഡ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍

ഡ്രെയ്‌നേജ് സൗകര്യങ്ങള്‍ അപര്യാപ്തം, രണ്ടാം ദിവസവും ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു
Afghanistan vs New Zealand Test
നോയ്ഡയിലെ ഗ്രൗണ്ട്എക്സ്
Published on
Updated on

ഗ്രെയ്റ്റര്‍ നോയ്ഡ: അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍. ഇന്നലെ തുടങ്ങേണ്ടിയിരുന്ന പോരാട്ടം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇന്നലെ മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ ഇന്നും മത്സരം തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. മോശം ഡ്രെയ്‌നേജ് സൗകര്യങ്ങളാണ് പോരാട്ടം തുടങ്ങുന്നതിനു തിരിച്ചടിയായി മാറിയത്. ഇന്നലെ രാത്രി മുഴുവന്‍ മഴ പെയ്തതും ഗ്രൗണ്ട് ഇന്നേക്ക് ശരിയാക്കി എടുക്കുന്നതില്‍ അനിശ്ചിതത്വം കൂട്ടി. ഗ്രൗണ്ട് ഒരുക്കാന്‍ സാധിക്കാതെ വന്നതോടെ തുടരെ രണ്ടാം ദിവസവും ഒരു പന്ത് പോലും എറിയാതെ കളി ഉപേക്ഷിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറച്ചു ദിവസമായി പ്രദേശത്ത് കനത്ത മഴയുണ്ട്. ഗ്രൗണ്ടിലെ വെള്ളം കളയാന്‍ സാധിക്കാതെ വന്നതോടെ ഇരു ടീമുകളുടേയും പരിശീലന പോരാട്ടവും മുടങ്ങിയിരുന്നു.

ഒരേയൊരു ടെസ്റ്റ് പോരാട്ടമാണ് ന്യൂസിലന്‍ഡിന്റെ അഫ്ഗാനിസ്ഥാന്‍ പര്യടനത്തില്‍ നിശ്ചയിച്ചിരുന്നത്. സ്വന്തം രാജ്യത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം കുറച്ചു വര്‍ഷമായി അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ട് ഗ്രെയ്റ്റര്‍ നോയ്ഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയമാണ്. നേരത്തെ അഫ്ഗാനിസ്ഥാന്‍ ഈ ഗ്രൗണ്ടില്‍ അഞ്ച് ഏകദിനങ്ങള്‍, മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Afghanistan vs New Zealand Test
രോഹിത് ശര്‍മയ്ക്ക് ശേഷം അടുത്ത ക്യാപ്റ്റന്‍ ആര്? മനസില്‍ രണ്ട് താരങ്ങളെന്ന് കാര്‍ത്തിക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com