ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്ക് ശേഷം എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ നായകന്‍ ആരാകും. ലോകകപ്പ് നേട്ടത്തിന് പിന്നാലെ രോഹിത് ടി20 യില്‍ നിന്ന് വിരമിച്ചപ്പോള്‍ നായകനായത് സൂര്യകുമാര്‍ യാദവാണ്. എന്നാല്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ സ്ഥിരം നായകനെയും ബിസിസിഐ തേടുന്നുണ്ട്.
യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീം മാനേജ്‌മെന്റ് അവസരം നല്‍കിയിരുന്നു. താരത്തെ ഐപിഎല്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായ ഗില്ലിനെ ഭാവി ഇന്ത്യന്‍ ക്യാപ്റ്റനായിപരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യ പരാജയമായി മാറിയപ്പോള്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്ക കണക്കിലെടുത്ത് ടി20 യില്‍ സൂര്യകുമാറിനാണ് നായക പദവി ലഭിച്ചത്.
എന്നാല്‍ മൂന്ന് ഫോര്‍മാറ്റുകളിലും ടീമിനെ നയിക്കാന്‍ യോഗ്യന്‍ ആരാണെന്നാണ് ബിസിഐയും തേടുന്നത്. ഭാവി ക്യാപ്റ്റനാരാകും എന്ന ചോദ്യത്തിന് മുന്‍ താരം ദിനേഷ് കാര്‍ത്തിക് രണ്ട് താരങ്ങളുടെ പേരാണ് പറഞ്ഞത്. ക്രിക്ക്ബസ് പരിപാടിയില്‍ ആരാധകന്റെ ചോദ്യത്തിനായിരുന്നു കാര്‍ത്തിക്കിന്റെ മറുപടി.
'രണ്ട് കളിക്കാര്‍ എന്റെ മനസ്സിലേക്ക് വരുന്നു, അവര്‍ക്ക് കഴിവുണ്ട്, തീര്‍ച്ചയായും സമീപഭാവിയില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കാനാകും. ഒന്ന്, ഋഷഭ് പന്ത്. രണ്ട്, ശുഭ്മാന്‍ ഗില്‍,. ഇരുവരും ഐപിഎല്‍ ടീമുകളിലെ ക്യാപ്റ്റന്‍മാരാണ്, ഇന്ത്യന്‍ ടീമിനെ പല തവണ നയിച്ചിട്ടുണ്ട്. സമയമാകുമ്പോള്‍, അവര്‍ക്ക് ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാകാനുള്ള അവസരമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,' കാര്‍ത്തിക് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക