ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അന്താരാഷ്ട്ര സീസണിന് തുടക്കമാകുകയാണ്. സെപ്റ്റംബര്‍ 19 മുതല്‍ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യന്‍ ടീം വീണ്ടും സജീവമാകുന്നത്. ഇതുവരെ നടന്ന എട്ട് ടെസ്റ്റ് പരമ്പരകളില്‍ ഏഴിലും ഇന്ത്യയ്ക്കായിരുന്നു വിജയം. 2015ല്‍ മാത്രമാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരെ വിജയം നേടാന്‍ ബംഗ്ലാദേശിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പാകിസ്ഥാനെതിരായ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് ഇന്ത്യന്‍ മണ്ണില്‍ എത്തുന്നത്. അതുകൊണ്ട് ഇന്ത്യയെ സംബന്ധിച്ച് മത്സരം എളുപ്പമാകില്ല എന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യ പരമ്പര നേടുമെങ്കിലും ബംഗ്ലാദേശില്‍ നിന്ന് കടുത്ത പോരാട്ടം ഇന്ത്യ നേരിടേണ്ടതായി വരുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'പാകിസ്ഥാനില്‍ പോയി അവരെ തോല്‍പ്പിക്കുന്നത് ഒരിക്കലും എളുപ്പമല്ല, അതിനാല്‍ ബംഗ്ലാദേശ് കളിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍ ഇന്ത്യയുടെ കാര്യം വ്യത്യസ്തമാണ്. ഇന്ത്യ, നാട്ടിലായാലും പുറത്തായാലും ശക്തമായ ബാറ്റിങ് നിരയുള്ള ഒരു മികച്ച ടീമാണ്, '- ഗാംഗുലി ഒരു പരിപാടിയില്‍ പറഞ്ഞു.
'ബംഗ്ലാദേശ് ജയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യ പരമ്പര നേടും. എന്നാല്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യ കടുപ്പമേറിയ ക്രിക്കറ്റ് പ്രതീക്ഷിക്കണം. കാരണം പാകിസ്ഥാനില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതിന് ശേഷം വളരെ ആത്മവിശ്വാസത്തോടെയാണ് അവര്‍ ഇന്ത്യയിലേക്ക് വരുന്നത്, '-ഗാംഗുലി കൂട്ടിച്ചേര്‍ത്തു. പേസര്‍ ജസ്പ്രീത് ബുംറയും ഋഷഭ് പന്തും ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക