തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പുഴ റിപ്പ്ള്‍സിനു വീണ്ടും തോല്‍വി. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് അവരെ രണ്ട് റണ്‍സിനു വീഴ്ത്തി നാടകീയ ജയം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഏരീസ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മറുപടി പറഞ്ഞ ആലപ്പിയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സില്‍ അവസാനിച്ചു.
6 കളിയില്‍ അഞ്ചാം ജയമാണ് കൊല്ലം സ്വന്തമാക്കിയത്. 10 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത്. ഇത്രയും കളിയില്‍ ആലപ്പി നേരിടുന്ന നാലാം തോല്‍വിയാണിത്. 4 പോയിന്റുമായി അവര്‍ അവസാന സ്ഥാനത്ത്.
മുന്‍നിര ബാറ്റര്‍മാര്‍ തിളങ്ങിയിട്ടും മധ്യനിരയും വാലറ്റവും പൊരുതാന്‍ നില്‍ക്കാന്‍ കീഴടങ്ങിയതാണ് ആലപ്പിക്ക് വിനയായത്. അവസാന ഘട്ടത്തില്‍ ഫസില്‍ ഫാനൂസ് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ലക്ഷ്യം അപ്രാപ്യമായി.
ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (38 പന്തില്‍ 56) അര്‍ധ സെഞ്ച്വറി നേടി. താരം 5 ഫോറും 2 സിക്‌സും തൂക്കി. വിനൂപ് മനോഹരന്‍ (27 പന്തില്‍ 36), കൃഷ്ണ പ്രസാദ് (26 പന്തില്‍ 28) എന്നിവരും തിളങ്ങി. 9ാം സ്ഥാനത്തെത്തിയ ഫനൂസ് 8 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും ഫലമുണ്ടായില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊല്ലത്തിനായി ബിജു നാരായണന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കെഎം ആസിഫ്, ഷറഫുദ്ദീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്ലത്തിനായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അര്‍ധ സെഞ്ച്വറി നേടി. താരം 33 പന്തില്‍ 3 സിക്‌സും 5 ഫോറും സഹിതം 56 റണ്‍സ് വാരി. 24 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 40 റണ്‍സ് അടിച്ച രാഹുല്‍ ശര്‍മയും കൊല്ലത്തിനായി തിളങ്ങി. താരം പുറത്താകാതെ നിന്നു. ഓപ്പണര്‍ അഭിഷേക് നായര്‍ 26 റണ്‍സെടുത്തു.
ആലപ്പിക്കായി വിശ്വേശ്വര്‍ സുരേഷ് 3 വിക്കറ്റുകള്‍ വീഴ്ത്തി. 4 ഓവറില്‍ 15 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക