മലപ്പുറം: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടീമായ മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി സഞ്ജു സാംസണ്‍. സഞ്ജു ടീമിന്റെ സഹ ഉടമകളിലൊരാളായി മാറിയതായി മലപ്പുറം എഫ്‌സി ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു.
സഞ്ജു മലപ്പുറം എഫ്‌സിയുടെ ഭാഗമാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദുലീപ് ട്രോഫി മത്സരങ്ങള്‍ക്കായി ആന്ധ്രപ്രദേശിലെ അനന്ത്പുരിലാണ് സഞ്ജു സാംസണ്‍ ഇപ്പോഴുള്ളത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിന്റെ താരമാണ് സഞ്ജു.
വി.എ.അജ്മല്‍ ബിസ്മി, അന്‍വര്‍ അമീന്‍ ചേലാട്ട്, ബേബി നീലാമ്പ്ര, എ.പി.ഷംസുദ്ദീന്‍, ആഷിഖ് കൈനിക്കര, ജംഷീദ് പി. ലില്ലി എന്നിവരാണു മലപ്പുറം എഫ്‌സിയുടെ മറ്റു സഹ ഉടമകള്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണു ടീമിന്റെ ഹോം ഗ്രൗണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ മത്സരത്തില്‍ മലപ്പുറം എഫ്‌സി ഫോഴ്‌സ് കൊച്ചിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക