UEFA Nations League
എര്‍ലിങ് ഹാളണ്ട്എക്സ്

ഹാളണ്ട് ഗോളില്‍ നേര്‍വെ, വിജയം തുടര്‍ന്ന് അസൂറികള്‍

യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ഇറ്റലി, ഫ്രാന്‍സ്, തുര്‍ക്കി ടീമുകള്‍ക്ക് ജയം

കരുത്തരായ ഓസ്ട്രിയയെ നേര്‍വെ അട്ടിമറിച്ചു. ആദ്യ മത്സരം സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്ന ഓസ്ട്രിയക്ക് രണ്ടാം പോരാട്ടത്തില്‍ തോല്‍വി പിണഞ്ഞത് തിരിച്ചടിയായി. സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിന്റെ നിര്‍ണായക ഗോളാണ് നോര്‍വെയ്ക്ക് മിന്നും ജയം ഒരുക്കിയത്.

1. സ്പല്ലെറ്റിയുടെ ഇറ്റലി

UEFA Nations League
മത്സര ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ഇറ്റാലിയന്‍ ടീംഎക്സ്

ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി തുടങ്ങിയ ഇറ്റലി രണ്ടാം പോരും ജയിച്ചു. ഇസ്രയേലിനെ അവര്‍ 1-2നു വീഴ്ത്തി. രണ്ട് പകുതികളിലായാണ് ഇറ്റലിയുടെ ഗോളുകള്‍ വന്നത്. കളിയുടെ 90ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി ഇസ്രയേല്‍ ആശ്വാസം കൊണ്ടു. അവരുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 38ാം മിനിറ്റില്‍ ഡേവിഡ് ഫ്രറ്റെസി, 62ാം മിനിറ്റില്‍ മൊയ്‌സ് കീന്‍ എന്നിവരാണ് അസൂറികള്‍ക്കായി വല കുലുക്കിയത്.

2. വിജയ വഴിയില്‍

UEFA Nations League
ഫ്രഞ്ച് ടീമിന്‍റെ ഗോളാഘോഷംഎക്സ്

കരുത്തരുടെ പോരാട്ടത്തില്‍ ഫ്രാന്‍സിന് ജയം. ആദ്യ മത്സരത്തില്‍ ഇറ്റലിയോടു തോറ്റ ഫ്രഞ്ച് പട വിജയ വഴിയില്‍ തിരിച്ചെത്തി. ബെല്‍ജിയത്തെ അവര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. ഇരു പകുതികളിലായി കോലോ മുവാനി, ഒസ്മാന്‍ ഡെംബലെ എന്നിവരാണ് ഫ്രാന്‍സിനായി ഗോളുകള്‍ നേടിയത്. ആദ്യ ഗോള്‍ 29ാം മിനിറ്റിലും രണ്ടാം ഗോള്‍ 57ാം മിനിറ്റിലുമാണ് ഫ്രഞ്ച് പട നേടിയത്.

3. ഹാളണ്ട് ഗോള്‍

UEFA Nations League
നോര്‍വെ ടീമിന്‍റെ വിജയാഘോഷംഎക്സ്

രണ്ടാം പോരില്‍ ഓസ്ട്രിയക്ക് അട്ടിമറി തോല്‍വി പിണഞ്ഞു. നോര്‍വെ 2-1നു അവരെ വീഴ്ത്തി. 9ാം മിനിറ്റില്‍ തന്നെ നോര്‍വെ ഗോളടിച്ചു. ഫെലിക്‌സ് ഹോന്‍ മിറെയാണ് ലീഡ് സമ്മാനിച്ചത്. 37ാം മിനിറ്റില്‍ മാഴ്‌സല്‍ സാബിറ്റ്‌സര്‍ സമനില ഗോള്‍ ഓസ്ട്രിയക്കായി കണ്ടെത്തി. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി മിന്നും ഫോമില്‍ കളിക്കുന്ന എര്‍ലിങ് ഹാളണ്ട് 80ാം മിനിറ്റില്‍ വല ചലിപ്പിച്ചത് ഓസ്ട്രിയക്ക് തിരിച്ചടിയായി.

4. അക്തുര്‍കോഗ്ലുവിന്റെ ഹാട്രിക്ക്

UEFA Nations League
അക്തുര്‍കോഗ്ലുഎക്സ്

തുര്‍ക്കി ഐസ്‌ലന്‍ഡിനെ തകര്‍ത്തു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തുര്‍ക്കിയുടെ ജയം. മഹമ്മദ് കരിം അക്തുര്‍കോഗ്ലുവിന്റെ ഹാട്രിക്ക് ഗോളുകളാണ് ഫലം തുര്‍ക്കിക്ക് അനുകൂലമാക്കിയത്. 2, 52, 88 മിനിറ്റുകളിലാണ് താരം ഗോളുകള്‍ നേടിയത്. 37ാം മിനിറ്റില്‍ വിക്ടര്‍ പാള്‍സനിലൂടെ ഐസ്‌ലന്‍ഡ് സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയില്‍ അവര്‍ കളി കൈവിട്ടു.

5. സ്ലോവേനിയ, റുമാനിയ, വെയ്ല്‍സ്

UEFA Nations League
വെയ്ല്‍സ് ടീംഎക്സ്

മറ്റ് മത്സരങ്ങളില്‍ സ്ലോവേനിയ 3-0ത്തിനു കസാഖിസ്ഥാനെ വീഴ്ത്തി. റുമാനിയ 3-1നു ലിത്വാനിയയെ പരാജയപ്പെടുത്തി. വെയ്ല്‍സ് 1-2നു മോണ്ടെനെഗ്രോയെ കീഴടക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com