അസുന്‍സിയോണ്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിന് വീണ്ടും തോല്‍വി. പരാഗ്വെയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഡിയേഗോ ഗോമസാണ് പരാഗ്വെയുടെ നിര്‍ണായക ഗോള്‍ നേടിയത്. 2008 ന് ശേഷം ആദ്യമായിട്ടാണ് പരാഗ്വെ ബ്രസീലിനെ തോൽപ്പിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് എട്ടു മത്സരങ്ങളിലെ നാലാമത്തെ തോല്‍വിയാണിത്. മൂന്നു മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ സമനിലയും വഴങ്ങി. നിലവില്‍ 10 പോയിന്റുള്ള ബ്രസീല്‍ മേഖലയില്‍ നിന്നുള്ള പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ കൊളംബിയ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. മറ്റു മത്സരങ്ങളില്‍ വെനസ്വേല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍, ബെളീവിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചിലിയെ പരാജയപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക