'പി ടി ഉഷ വന്നു, ഒന്നും പറയാതെ ഫോട്ടോ എടുത്തു'; രാഷ്ട്രീയം കളിച്ചെന്ന ആരോപണവുമായി വിനേഷ് ഫോഗട്ട്

50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച വിനേഷിനെ 100 ഗ്രാം ഭാരം കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫൈനലില്‍ അയോഗ്യയാക്കിയത്.
vinesh phoghat slams pt usha
വിനേഷ് ഫോഗട്ട്,പി ടി ഉഷ എക്‌സ്
Published on
Updated on

ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് ശേഷം തന്നെ കാണാനെത്തിയ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാഷ്ട്രീയം കളിച്ചുവെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഹരിയാനയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന വിനേഷ് ഒരു പ്രാദേശീക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച വിനേഷിന് 100 ഗ്രാം ഭാരം കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫൈനലില്‍ അയോഗ്യയാക്കിയത്.

ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷിനെ പി ടി ഉഷ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നയിന്റെ ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇത് ആത്മാര്‍ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമര്‍ശനമാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ തനിക്കൊപ്പമുള്ള ചിത്രം പി ടി ഉഷ അനുവാദമില്ലാതെയാണ് എടുത്തതെന്നും ഒന്നും പറയാതെ മടങ്ങിയെന്നും വിനേഷ് ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

vinesh phoghat slams pt usha
ബ്രസീലിന് വീണ്ടും തോല്‍വി; അട്ടിമറിച്ച് പരാഗ്വെ

ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷിനെ പി ടി ഉഷ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇത് ആത്മാര്‍ഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമര്‍ശനമാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ തനിക്കൊപ്പമുള്ള ചിത്രം പി ടി ഉഷ അനുവാദമില്ലാതെയാണ് എടുത്തതെന്നും വിനേഷ് ആരോപിച്ചു.

'പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഒരു ഫോട്ടോ എടുത്തു.. നിങ്ങള്‍ പറഞ്ഞത് പോലെ രാഷ്ട്രീയത്തില്‍ പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ്. അതുപോലെ അവിടെയും (പാരീസില്‍) രാഷ്ട്രീയം ഉണ്ടായി. അതുകൊണ്ടാണ് എന്റെ ഹൃദയം തകര്‍ന്നത് '' വിനേഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com