ബെയ്ജിങ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ 3-1നു വീഴ്ത്തിയാണ് ഇന്ത്യ മുന്നേറിയത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് കിരീടം നിലനിര്‍ത്താന്‍ ഇനി വേണ്ടത് രണ്ട് ജയങ്ങള്‍ മാത്രം.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടി. അരയ്ജീത് ശേഷിച്ച ഗോള്‍ നേടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പതിവു പോലെ ആക്രമണത്തിലൂന്നിയാണ് ഇന്ത്യ തുടങ്ങിയത്. 8ാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോളടിച്ചു. അരയ്ജീതാണ് ഗോള്‍ നേടിയത്. തൊട്ടു പിന്നാലെ 9ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് രണ്ടാം ഗോള്‍ നേടി.
30ാം മിനിറ്റില്‍ യങ് ജി ഹുന്‍ കൊറിയക്കായി ഒരു ഗോള്‍ മടക്കി. എന്നാല്‍ 43ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ജയം ഉറപ്പാക്കി. ഒപ്പം സെമി ബെര്‍ത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക