ലണ്ടന്‍: പരിക്കേറ്റ കാലുമായി ക്രീസില്‍ എത്തി ചെറുത്തു നില്‍പ്പിന്റെ പുതിയ സമവാക്യങ്ങള്‍ രചിച്ച് സോമര്‍സെറ്റ് കൗണ്ടി ടീം ബാറ്റര്‍ ടോം ബാന്‍ഡന്‍. സറെക്കെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ അസാമാന്യ ദൃഢനിശ്ചത്തിനും ഇച്ഛാശക്തിക്കും ക്രിക്കറ്റ് ലോകം സാക്ഷികളായത്.
പത്താമനായി ക്രീസിലെത്തിയ താരം ടീമിന്റെ നിര്‍ണായക ലീഡ് ഉയര്‍ത്തി, പുറത്താകാതെ നില്‍ക്കുന്നു. ക്രെയ്ഗ് ഓവര്‍ട്ടന്റെ പ്രതിരോധത്തിനു കൂട്ടായാണ് ബാന്‍ഡന്‍ ക്രീസില്‍ നിന്നത്.
താരം 28 പന്തില്‍ 28 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 4 ഫോറുകളും ബാന്‍ഡന്‍ ഇന്നിങ്‌സില്‍ ചേര്‍ത്തു. ഓവര്‍ടന്‍ 40 റണ്‍സുമായും തുടരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നാം ഇന്നിങ്‌സില്‍ സോമര്‍സെറ്റ് 317 റണ്‍സും സറെ 321 റണ്‍സിനുമാണ് പുറത്തായത്. 4 റണ്‍സ് കുറവുമായാണ് അവര്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സോമര്‍സെറ്റ് 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയില്‍. അവര്‍ക്ക് ഇപ്പോള്‍ 190 റണ്‍സ് ലീഡ്. വിജയിക്കാനാവശ്യമായ ലീഡ് ഉറപ്പിക്കുകയാണ് സോമര്‍സെറ്റിന്റെ ലക്ഷ്യം.
ഒരു ഘട്ടത്തില്‍ 153 റണ്‍സിനിടെ 9 വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു സോമര്‍സെറ്റ്. കാലിനു പരിക്കേറ്റതിനാല്‍ ബാന്‍ഡന്‍ ക്രീസിലെത്തില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ക്രീസിലെത്തിയാണ് ബാന്‍ഡന്‍ ഐതിഹാസിക ഇന്നിങ്‌സുമായി കളം വാണത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക