അനന്തപുര്‍: ഇന്ത്യ ഡിക്കെതിരായ ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ എ പൊരുതുന്നു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന നിലയില്‍. ആദ്യ കളിയില്‍ ടീമിലിറങ്ങിയ എസ് ഭരതിനു പകരും മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഡി ടീം ഇലവനിലെത്തി.
ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ എ ഒരു ഘട്ടത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് ഷംസ് മുലാനി, തനുഷ് കൊടിയാന്‍, റിയാന്‍ പരാഗ് എന്നിവരുടെ ബാറ്റിങാണ് ടീമിനെ കരകയറ്റിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഷംസ് മുലാനി 88 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 8 ഫോറും 3 സിക്‌സും സഹിതമാണ് താരം ബാറ്റിങ് തുടരുന്നത്.
തനുഷ് കൊടിയാനും അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 53 റണ്‍സെടുത്തു. റിയാന്‍ പരാഗ് 29 പന്തില്‍ 5 ഫോറും 1 സിക്‌സും സഹിതം 37 റണ്‍സെടുത്തു.
ഇന്ത്യ ഡി ടീമിനായി ഹര്‍ഷിത് റാണ, വിദ്വത് കവേരപ്പ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. സര്‍ന്‍ഷ് ജയ്ന്‍, സൗരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക