അനന്തപുര്‍: ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവിനു വേഗം കൂട്ടി ഇഷാന്‍ കിഷന്‍. ദുലീപ് ട്രോഫി രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ബി ടീമിനെതിരെ സി ടീമിനായി സെഞ്ച്വറിയുമായി ഇഷാന്‍. താരം 126 പന്തുകള്‍ നേരിട്ട് 111 റണ്‍സുകള്‍ താരം കണ്ടെത്തി.
ഇഷാന്റെ സെഞ്ച്വറിക്കൊപ്പം അര്‍ധ സെഞ്ച്വറിയടിച്ച് ബാബ ഇന്ദ്രജിത്തും തിളങ്ങിയതോടെ സി മികച്ച സ്‌കോര്‍ ആദ്യ ദിനത്തില്‍ തന്നെ സ്വന്തമാക്കി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സി ടീം 5 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സായ് സുദര്‍ശന്‍ (43), രജത് പടിദാര്‍ (40) എന്നിവരും തിളങ്ങി. അഭിഷേക് പൊരേല്‍ (12) എന്നിവരും പുറത്തായി. കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് (46) പുറത്താകാതെ ക്രീസില്‍. ഒപ്പം മാനവ് സുതറും (8).
ബി ടീമിനായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നവ്ദീപ് സയ്‌നി, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക