ഐഎസ്എല്ലിന് നാളെ കിക്കോഫ്; ഇനി ഈ 4 പുതിയ നിയമങ്ങളും

ഉദ്ഘാടന പോരാട്ടം നാളെ വൈകീട്ട് 7.30, മോഹൻ ബ​ഗാൻ സൂപ്പർ ജയന്റ്സ്- മുംബൈ സിറ്റി എഫ്സി
New ISL rules 2024-25 season
കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണഎക്സ്
Published on
Updated on

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോൾ‌ പോരാട്ടത്തിന്റെ പുതിയ സീസണിനു നാളെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കിക്കോഫ്. കഴിഞ്ഞ സീസണിലെ ചാംപ്യൻമാരായ മുംബൈ സിറ്റി എഫ്സിയും മോഹൻ ബ​ഗാൻ സൂപ്പർ ജയന്റ്സുമാണ് ഉദ്ഘാടന പോരിൽ ഏറ്റുമുട്ടുന്നത്. 13 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വൈകീട്ട് 7.30നാണ് കിക്കോഫ്.

പുതിയ സീസൺ തുടങ്ങുമ്പോൾ ശ്രദ്ധേയമാകുന്ന നാല് പുതിയ നിയമങ്ങളാണ്. എല്ലാ ടീമുകളിലും സഹ പരിശീലക സ്ഥാനത്ത് ഇന്ത്യൻ കോച്ച്, ചുവപ്പ് കാർഡിനു അപ്പീൽ, കൺകഷൻ പകരക്കാരൻ, സ്വന്തം അക്കാദമിയിലെ അണ്ടർ 23 താരങ്ങളിൽ 3 പേരെ ശമ്പള പരിധി നിയമത്തിൽ നിന്നു ഒഴിവാക്കാം എന്നിവയാണ് പുതിയ നിയമങ്ങൾ.

എല്ലാ ടീമുകളും എഎഫ്സി പ്രോ ലൈസൻസുള്ള ഇന്ത്യൻ സഹ പരിശീലകനെ ടീമിൽ നിയമിക്കണം. മുഖ്യ പരിശീലകന്റെ അഭാവത്തിൽ ഇന്ത്യൻ സഹ പരിശീലകരായിരിക്കും ഡ​ഗൗട്ടിലുണ്ടാകുക. ഇന്ത്യൻ പരിശീലകരുടെ കഴിവ് ഉയർത്തുകയും അവർക്ക് പ്രോത്സാഹനവും അവസരവും ഒരുക്കുകയാണ് ലക്ഷ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റഫറി തെറ്റായാണ് റെഡ് കാർഡ് നൽകിയതെങ്കിൽ ഇക്കാര്യം ചോദ്യം ചെയ്ത് അപ്പീൽ നൽകാം. അന്യായമായ പുറത്താകൽ ഒഴിവാക്കുകയാണ് ലക്ഷ്യം.

ഏതെങ്കിലും താരത്തിനു തലയ്ക്ക് പരിക്കേൽക്കുകയാണെങ്കിൽ അധിക പകരക്കാരനെ അനുവദിക്കും. എതിർ ടീമിനു ആ വഴി ഒരു കളിക്കാരനെ അധികം ഇറക്കാൻ അവസരമൊരുങ്ങും.

ക്ലബുകൾക്ക് അവരുടെ സ്വന്തം അക്കാദമിയിൽ വളരുന്ന മൂന്ന് അണ്ടർ 23 താരങ്ങളെ നിലവിലുള്ള ശമ്പള പരിധി നിയമത്തിൽ നിന്നു ഒഴിവാക്കാനാകും. തുടരെ മൂന്ന് വർഷം ഒരേ ക്ലബിൽ കരാർ ആയാൽ ഒരു കളിക്കാരനെ സ്വന്തം താരമായും കണക്കാക്കാം. യുവ താരങ്ങളുടെ വികാസമാണ് നിയമം നടപ്പാക്കുന്നത്.

New ISL rules 2024-25 season
4 ഓവര്‍, 9 റണ്‍സ്, 4 വിക്കറ്റ്! മാരകം അക്ഷയ് ചന്ദ്രന്‍, ട്രിവാന്‍ഡ്രം റോയല്‍സിന് കനത്ത തോല്‍വി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com