തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക്. സച്ചിന്റെ സെഞ്ച്വറിയുടെ മികവിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ കൊല്ലം സെയ്ലേഴ്സ് ഏഴു വിക്കറ്റിന് തോൽപ്പിച്ചു. 50 പന്തില്‍ എട്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 105 റണ്‍സാണ് സച്ചിൻ ബേബി എടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് 158 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയ്‌ലേഴ്‌സ് 18.4 ഓവറില്‍ ലക്ഷ്യം കണ്ടു. നായകൻ സച്ചിൻ ബേബി 105 റണ്‍സുമായി പുറത്താകാതെ നിന്നു. സച്ചിനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ടൈഗേഴ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സ് നേടിയത്. സിജോമോന്‍ ജോസഫിന്റെ മികച്ച ബാറ്റിങ്ങാണ് കൊച്ചിൻ ബ്ലൂ ടൈഗേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സിജോമോൻ 33 പന്തില്‍നിന്നു മൂന്നു സിക്സറും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക