ലണ്ടന്‍: ഇന്ത്യന്‍ ടീമിലും ദുലീപ് ട്രോഫി അടക്കമുള്ള പോരാട്ടങ്ങളിലും അവസരമില്ലെങ്കിലും ഇഗ്ലീഷ് മണ്ണില്‍ വിക്കറ്റുകള്‍ പിഴുത് യുസ്‌വേന്ദ്ര ചഹല്‍. കൗണ്ടിയില്‍ താരത്തിന്റെ ബൗളിങ് മികവില്‍ നോര്‍ത്താംപ്റ്റന്‍ഷെയര്‍ ഡെര്‍ബിഷെയറിനെ വീഴ്ത്തി. 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ടീം സ്വന്തമാക്കിയത്.
മത്സരത്തില്‍ 9 വിക്കറ്റുകളാണ് താരം നേടിയത്. ഒന്നാം ഇന്നിങ്‌സ് 5 വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റുകളും താരം വീഴ്ത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നാം ഇന്നിങ്‌സില്‍ നോര്‍ത്താംപ്റ്റന്‍ 219 റണ്‍സിനു പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ 211 റണ്‍സും കണ്ടെത്തി. ഡെര്‍ബിഷെയര്‍ 165, 132 റണ്‍സുകള്‍ മാത്രമാണ് കണ്ടെത്തിയത്.
ഒന്നാം ഇന്നിങ്‌സില്‍ ചഹല്‍ 16.3 ഓവറില്‍ 2 മെയ്ഡനടക്കം 45 റണ്‍സ് വഴങ്ങി താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ചഹല്‍ 18 ഓവറില്‍ 3 മെയ്ഡനടക്കം 54 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക