നൂറ് കോടി ഫോളോവേഴ്‌സ്; സോഷ്യല്‍മീഡിയയിലും ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള ജൈത്രയാത്ര തുടരുകയാണ്. അടുത്തിടെയാണ് താരം കരിയറില്‍ 900 ഗോളുകളെന്ന നേട്ടം കൈവരിച്ചത്. യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍ പിറന്നത്. ഇപ്പോള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലും റൊണാള്‍ഡോ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം നൂറ് കോടി ആരാധകരാണ് റൊണാള്‍ഡോയെ ഫോളോ ചെയ്യുന്നത്. ആഗോള തലത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനമാണ് ഇതിലൂടെ എടുത്തുകാണിക്കുന്നത്. 'ഞങ്ങള്‍ ചരിത്രം സൃഷ്ടിച്ചു, 1 ബില്യണ്‍ ഫോളോവേഴ്സ്!, ഇത് വെറുമൊരു സംഖ്യ മാത്രമല്ല, ഇത് മത്സരത്തിലും അതിനുമപ്പുറത്തും പങ്കുവെച്ച അഭിനിവേശത്തിന്റെയും ആവേശത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണ്. മഡെയ്റയിലെ തെരുവുകള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേജുകള്‍ വരെ, ഞാന്‍ എപ്പോഴും എന്റെ കുടുംബത്തിനും നിങ്ങള്‍ക്കും വേണ്ടി കളിച്ചിട്ടുണ്ട്, ഇപ്പോള്‍ 1 ബില്യണ്‍ ആളുകള്‍ എനിക്കൊപ്പം നില്‍ക്കുന്നു. എല്ലാ ഉയര്‍ച്ചയിലും താഴ്ച്ചകളിലും നിങ്ങള്‍ എന്നോടൊപ്പം ഓരോ ചുവടും ഉണ്ടായിരുന്നു. ഈ യാത്ര ഞങ്ങളുടെ യാത്രയാണ്, ഒരുമിച്ചുള്ള യാത്രയാണ്. നമുക്ക് നേടാന്‍ കഴിയുന്നതിന് പരിധികളില്ലെന്ന് ഞങ്ങള്‍ കാണിച്ചുതന്നു.'- റൊണാള്‍ഡോ എക്‌സില്‍ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സോഷ്യല്‍ മീഡിയ ഫോളോവേഴ്സില്‍ ഇന്‍സ്റ്റയില്‍ മാത്രം 60 കോടിയില്‍പ്പരം ആളുകള്‍ ഉണ്ട്. എക്‌സില്‍ പത്തുകോടിയില്‍പ്പരം വരും. ഫെയ്‌സ്ബുക്കില്‍ 17 കോടി ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്. യൂട്യൂബ് വരിക്കാരുടെ എണ്ണത്തിലും അതിശയിപ്പിക്കുന്ന വളര്‍ച്ചാണ്. റൊണാള്‍ഡോയുടെ യൂട്യൂബ് ചാനലിന് 6 കോടി വരിക്കാരാണ് ഉള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക