അനന്തപുര്‍: ഇന്ത്യ ഡിക്കെതിരായ ദുലീപ് ട്രോഫി പോരാട്ടത്തില്‍ ലീഡ് 200 കടത്തി ഇന്ത്യ എ ടീം. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ എ ടീം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയില്‍. അവര്‍ക്ക് നിലവില്‍ 222 റണ്‍സ് ലീഡ്.
ഒന്നാം ഇന്നിങ്‌സില്‍ 290 റണ്‍സെടുത്ത ഇന്ത്യ എ, ഡി ടീമിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 183 റണ്‍സില്‍ അവസാനിപ്പിച്ച് 107 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.
മികച്ച തുടക്കമാണ് രണ്ടാം ഇന്നിങ്‌സില്‍ എ ടീമിനു ലഭിച്ചത്. ഫോം കിട്ടാതെ ഉഴറിയ മായങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ച്വറിയുമായി തിരിച്ചെത്തി. ഒന്നാം വിക്കറ്റില്‍ മായങ്കും പ്രഥം സിങും ചേര്‍ന്ന സഖ്യം 115 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
മായങ്ക് 56 റണ്‍സുമായി മടങ്ങി. കളി നിര്‍ത്തുമ്പോള്‍ പ്രഥം സിങ് 59 റണ്‍സുമായി ക്രീസില്‍ തുടരുന്നു. ബൗളര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തന്നെ പന്തെടുത്താണ് മായങ്കിനെ രണ്ടാം ദിനം അവസാനിപ്പിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ പുറത്താക്കിയത്. സ്വന്തം പന്തില്‍ ക്യാച്ചെടുത്താണ് ശ്രേയസ് മായങ്കിനെ മടക്കിയത്. ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ വിക്കറ്റെടുത്തു. പിന്നാലെ രണ്ടാം ദിനത്തിലെ കളിയും അവസാനിപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ, ദേവ്ദത്ത് പടിക്കലിന്റെ ചെറുത്തു നില്‍പ്പാണ് ഡിയ്ക്ക് ഈ സ്‌കോറെങ്കിലും നേടാന്‍ തുണയായത്. താരത്തിനു അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. ദേവ്ദത്ത് 92 റണ്‍സുമായി മടങ്ങി. 15 ഫോറുകള്‍ അടങ്ങിയതാണ് ഇന്നിങ്‌സ്.
വാലറ്റത്ത് ഹര്‍ഷിത് റാണ നടത്തിയെ പ്രത്യാക്രമണമാണ് സ്‌കോര്‍ 180 കടത്തിയത്. താരം 29 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സെടുത്തു. 23 റണ്‍സെടുത്ത റിക്കി ഭുയിയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ശ്രേയസ് അയ്യര്‍ പൂജ്യത്തിനും സഞ്ജു സാംസണ്‍ 4 റണ്‍സെടത്തും മടങ്ങി നിരാശപ്പെടുത്തി.
ഇന്ത്യ എക്കായി ഖലീല്‍ അഹമദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അഖ്വിബ് ഖാനും മൂന്ന് പേരെ മടക്കി.
നേരത്തെ ഷംസ് മുലാനി (89)യുടെ മിന്നും ബാറ്റിങാണ് ഇന്ത്യ എയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ തുണയായത്. ഒപ്പം 53 റണ്‍സെടുത്ത് തനുഷ് കൊടിയാനും മികച്ച പിന്തുണ നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക