അനന്തപുര്‍: ഇന്ത്യ സി ഉയര്‍ത്തിയ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരെ മികവോടെ തുടങ്ങി ഇന്ത്യ ബി ടീം. ഇന്ത്യ സി ഒന്നാം ഇന്നിങ്‌സില്‍ 525 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ബി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 124 റണ്‍സെന്ന നിലയില്‍ പൊരുതുന്നു. 10 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യ സിയുടെ സ്കോറിനൊപ്പമെത്താന്‍ ബിക്ക് വേണ്ടത് 401 റണ്‍സ് കൂടി.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (51), നാരായണ്‍ ജഗദീശന്‍ (67) എന്നിവര്‍ ക്രീസില്‍ തുടരുന്നു. അഭിമന്യു 4 ഫോറും ഒരു സിക്‌സും തൂക്കി. നാരായണ്‍ 8 ഫോറുകളടിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ, ഇഷാന്‍ കിഷന്‍ (111) നേടിയ ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യ സി ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം മാനവ് സുതര്‍ (82), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് (58), ബാബാ ഇന്ദ്രജിത് (78) എന്നിവരും അര്‍ധ സെഞ്ച്വറി നേടി. സായ് സുദര്‍ശന്‍ (43), രജത് പടിദാര്‍ (40) എന്നിവരും തിളങ്ങി.
ഇന്ത്യ ബിക്കായി മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ നേടി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ നവ്ദീപ് സയ്‌നിയും നിതീഷ് കുമാര്‍ റെഡ്ഡിയും പങ്കിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക