തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് വിജയം തുടരുന്നു. ഇന്നത്തെ ആദ്യ പോരില്‍ അവര്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ 3 വിക്കറ്റിനു വീഴ്ത്തി. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തിലാണ് കൊല്ലത്തിന്‍റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്ത് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 19.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് കണ്ടെത്തിയാണ് കൊല്ലം വിജയം പിടിച്ചത്.
അരുണ്‍ പൗലോസിന്റെ വെടിക്കെട്ടാണ് കളി കൊല്ലത്തിന്റെ വഴിയിലാക്കിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മിന്നും ഫോം തുടര്‍ന്നു. അരുണ്‍ 24 പന്തുകള്‍ നേരിട്ട് നാല് വീതം സിക്‌സും ഫോറും സഹിതം 44 റണ്‍സ് അടിച്ചു. സച്ചിന്‍ 31 പന്തില്‍ 34 റണ്‍സെടുത്തു.
20 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സ് കണ്ടെത്തി. മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 10 പന്തില്‍ 20 റണ്‍സ് വാരി ഷറഫുദ്ദീനും, 7 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്നു അമല്‍ എജിയും ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. അമലിനൊപ്പം ടീം വിജയം സ്വന്തമാക്കുമ്പോള്‍ 10 പന്തില്‍ 12 റണ്‍സുമായി ആഷിക് മുഹമ്മദും ക്രീസില്‍ നിന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റഎ മിന്നും അര്‍ധ സെഞ്ച്വറിയാണ് പൊരുതാവുന്ന സ്‌കോര്‍ കാലിക്കറ്റിനു സമ്മാനിച്ചത്. താരം 5 ഫോറും 3 സിക്‌സും അടിച്ചു.
28 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം ഒമര്‍ അബൂബക്കര്‍ 47 റണ്‍സ് കണ്ടെത്തി. ഒമര്‍- രോഹന്‍ സഖ്യം മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്.
സല്‍മാന്‍ നിസാര്‍ 26 പന്തില്‍ 37 റണ്‍സെടുത്തതും ടീം ടോട്ടലില്‍ നിര്‍ണായകമായി. താരം രണ്ട് വീതം സിക്‌സും ഫോറും പറത്തി. അഭിജിത് പ്രവീണ്‍ മൂന്ന് പന്തില്‍ രണ്ടും ബൗണ്ടറി കടത്തി. ഓരോ സിക്‌സും ഫോറും സഹിതം താരം 12 റണ്‍സുമായി പുറത്താകാതെ നിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക