കൊല്‍ക്കത്ത: അവസാന ഘട്ടം വരെ വിജയിച്ചു നിന്ന മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ സമനിലയില്‍ കുരുക്കി നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സി. ഐഎസ്എല്‍ ഉദ്ഘാടന പോരില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ മോഹന്‍ ബഗാന്‍ കഴിഞ്ഞ തവണത്തെ ഫൈനല്‍ തോല്‍വിക്ക് പകരം ചോദിക്കാനായാണ് സ്വന്തം മൈതാനത്ത് ഇറങ്ങിയത്.
പക്ഷേ പോരാട്ടം 2-2നു സമനിലയില്‍ പിരിഞ്ഞു. ഐഎസ്എല്‍ പുതിയ സീസണ് സമനില കളിയോടെ തുടക്കം. 2-1 എന്ന നിലയില്‍ ജയം മുന്നില്‍ കണ്ടു നീങ്ങവേ 90ാം മിനിറ്റില്‍ വഴങ്ങിയ ഗോള്‍ മോഹന്‍ ബഗാന്‍റെ പ്രതികാര മോഹത്തിനു തിരിച്ചടിയായി.
കളിയുടെ 9ാം മിനിറ്റില്‍ തന്നെ മോഹന്‍ ബഗാന്‍ മുന്നിലെത്തി. മുംബൈ താരം എസ്പിനോസ അരോയോയുടെ സെല്‍ഫ് ഗോളാണ് തുടക്കം തന്നെ മോഹന്‍ ബഗാന് ലീഡൊരുക്കിയത്. 28ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസിലൂടെ മോഹന്‍ ബഗാന്‍ വീണ്ടും മുന്നിലെത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ രണ്ടാം പകുതിയില്‍ മുംബൈ കളിയിലേക്ക് മടങ്ങിയെത്തി. ആദ്യ ഗോള്‍ ഓണ്‍ ഗോളായി വഴങ്ങിയ അരോയോ 70ാം മിനിറ്റില്‍ ഗോള്‍ മടക്കി പ്രായശ്ചിത്തം ചെയ്തു.
കളി മോഹന്‍ ബഗാന്റെ കാലില്‍ തന്നെ നിന്ന ഘട്ടത്തിലാണ് ട്വിസ്റ്റ്. പകരക്കാരനായി എത്തിയ തയേര്‍ ക്രോമ ടീമിനു നിര്‍ണായക സമനില സമ്മാനിച്ചു. 90ാം മിനിറ്റില്‍ വഴങ്ങിയ ഗോള്‍ മോഹന്‍ ബഗാന്റെ മോഹം പൊലിക്കുന്നതായി മാറി. പിന്നീട് 5 മിനിറ്റ് അധികമായി കിട്ടിയെങ്കിലും ഗോള്‍ മടക്കാന്‍ മോഹന്‍ ബഗാന് സാധിച്ചില്ല.
കടുത്ത ആക്രമണമാണ് നിലവിലെ ചാംപ്യന്‍മാര്‍ കളിയിലുടനീളം പുറത്തെടുത്തത്. 15 തവണയാണ് അവര്‍ മോഹന്‍ ബഗാന്‍ വലയ്ക്കരികെ എത്തിയത്. ഗോള്‍ ലക്ഷ്യമിട്ടത് 6 തവണ. മറുഭാഗത്ത് 5 തവണ മാത്രമാണ് മോഹന്‍ ബഗാന്‍ ആക്രമണം നടത്തിയത്. ഓണ്‍ ടാര്‍ഗറ്റ് 2 തവണ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക