അനന്തപുര്‍: ഇന്ത്യ ഡി നായകന്‍ ശ്രേയസ് അയ്യര്‍ മോശം ഫോമില്‍ ബാറ്റിങ് തുടരുകയാണ്. ദുലീപ് ട്രോഫിയുടെ ആദ്യ കളിയുടെ ഒരിന്നിങ്സില്‍ പരാജയപ്പെട്ട അയ്യര്‍ രണ്ടാം പോരാട്ടത്തിന്റെ ആദ്യ ഇന്നിങ്‌സിലും പരാജയം തന്നെ. ആദ്യ കളിയില്‍ അര്‍ധ സെഞ്ച്വറി നേടി തിരിച്ചു വരുന്നതിന്‍റെ സൂചനകള്‍ നല്‍കിയെങ്കിലും ഇത്തവണ പക്ഷേ അമ്പേ പരാജയമായി.
ഇന്ത്യ എക്കെതിരായ രണ്ടാം പോരില്‍ താരം പൂജ്യത്തിനു മടങ്ങി. പിന്നാലെ ശ്രേയസ് അയ്യരെ ട്രോളി ആരാധകരും രംഗത്തിറങ്ങി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ട്രോളാന്‍ പ്രധാന കാരണമായി വന്നത് ഒരു സണ്‍ ഗ്ലാസാണ്. അയ്യര്‍ സണ്‍ ഗ്ലാസ് വച്ചാണ് ബാറ്റിങിനെത്തിയത്. എന്നാല്‍ 7 പന്തുകള്‍ മാത്രമാണ് ക്രീസില്‍ നിന്ന് നേരിട്ടത്. ഒരു റണ്‍ പോലുമില്ലാതെ മടങ്ങുകയും ചെയ്തു. പിന്നാലെയാണ് ആരാധകര്‍ നായകനെ പരിഹസിച്ച് രംഗത്തെത്തിയത്.
റെഡ് ബോളില്‍ നിരന്തരം പരാജയപ്പെടുന്ന താരം ഇത്തവണയും ഷോര്‍ട്ട് പിച്ച് പന്തിലാണ് വിക്കറ്റ് കളഞ്ഞത്. ഖലീല്‍ അഹമദ് എറിഞ്ഞ ഷോട്ട് ബോളില്‍ ബാറ്റ് വച്ച അയ്യര്‍ അഖ്വിബ് ഖാന് ക്യാച് നല്‍കിയാണ് മടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക