ന്യൂഡല്‍ഹി: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യ പാകിസ്താനെ കീഴടക്കിയത്. 13, 19 മിനിറ്റുകളില്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയ്ക്കായി രണ്ട് ഗോളുകളും നേടിയത്.
മത്സരത്തില്‍ എട്ടാം മിനിറ്റില്‍ നദീം അഹമ്മദിലൂടെ പാകിസ്ഥാനാണ് ആദ്യം ലീഡ് നേടിയിരുന്നു. എന്നാല്‍ 13ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ തിരിച്ചടിച്ച് മത്സരം സമനിലയില്‍ എത്തിച്ചു. മത്സരത്തില്‍ 19ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് ഇന്ത്യക്കായി വിജയ ഗോള്‍ നേടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. പരാജയമില്ലാതെ അവസാന നാലിലെത്തിയ ഏക ടീമും ഇന്ത്യയാണ്. ടൂര്‍ണമെന്റിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
ആദ്യ മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു തകര്‍ത്തത്. ശേഷം ജപ്പാനെ 5-1 എന്ന സ്‌കോറില്‍ കീഴടക്കി. മലേഷ്യക്കെതിരെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ജയം. കൊറിയയെ 3-1നും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക