ചെന്നൈ: ഇന്ത്യയുടെ പുതിയ ബൗളിങ് പരിശീലകന്‍ മോണ്‍ മോര്‍ക്കല്‍ തനിക്കിഷ്ടപ്പെട്ട ഇന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് മനസ് തുറന്നു. ബിസിസിഐ ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഭക്ഷണ പ്രിയം മോര്‍ക്കല്‍ തുറന്നു പറഞ്ഞത്.
പൂരി, ദോശ, മുര്‍ഗ് മലായ് ചിക്കന്‍ എന്നിവയെല്ലാം തന്റെ പ്രിയ ഇന്ത്യന്‍ ഭക്ഷണങ്ങളാണെന്നു മോര്‍ക്കല്‍ പറയുന്നു. പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ വന്നതിനു പിന്നാലെയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഇന്ത്യന്‍ പരിശീലക സംഘത്തില്‍ അംഗമായത്. ദ്രാവിഡ് പരിശീലകനായിരുന്നപ്പോള്‍ പരസ് മാംബ്രെയായിരുന്നു ഇന്ത്യന്‍ ബൗളിങ് കോച്ച്.
'പ്രഭാത ഭക്ഷണമായി എനിക്ക് പൂരി കഴിക്കാന്‍ ഇഷ്ടമാണ്. ദോശയും ഇഷ്ടമാണ്. മുര്‍ഗ് മലായ് ചിക്കനും പ്രിയ ഭക്ഷണം തന്നെ. പരിശീലകനെന്ന നിലയില്‍ നല്ല ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരേണ്ടത് അനിവാര്യമാണ്. കാരണം നമ്മുടെ രീതികള്‍ കളിക്കാരേയും സ്വാധീനിക്കും'- മോര്‍ക്കല്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പരിശീലകനാകണമെന്നു ബിസിസിഐ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചു ആലോചനകള്‍ നടത്തിയെന്നു മോര്‍ക്കല്‍ പറയുന്നു. കുടുംബത്തോടും ആലോചിച്ച ശേഷമാണ് സമ്മതം മൂളിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഗംഭീര്‍ മെന്ററായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു മോര്‍ക്കല്‍. നേരത്തെ പാകിസ്ഥാന്‍ ദേശീയ ടീം ബൗളിങ് കോച്ചായും മോര്‍ക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക