ആദ്യം പന്ത്, പിന്നെ ബാറ്റ്, ഓള്‍ റൗണ്ട് ലിവിങ്‌സ്റ്റന്‍; ഓസീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഒപ്പമെത്തി
ലണ്ടന്‍: രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയയെ വീഴ്്ത്തി ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി. മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ഇംഗ്ലണ്ട് ഒരോവര്‍ ബാക്കി നില്‍ക്കി 7 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്താണ് വിജയം പിടിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍. അവസാന പോരാട്ടം ഇതോടെ ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.
ലിയാം ലിവിങ്‌സ്റ്റന്റെ ഓള്‍ റൗണ്ട് മികവാണ് ഇംഗ്ലീഷ് ജയം അനായാസമാക്കിയത്. താരത്തിന്റെ വെടിക്കെട്ട് താരതമ്യേന ശക്തമായ സ്‌കോര്‍ ചെയ്‌സ് ചെയ്യാന്‍ ഇംഗ്ലണ്ടിനെ കാര്യമായി തന്നെ സഹായിച്ചു.
47 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം ലിവിങ്‌സ്റ്റന്‍ 87 റണ്‍സ് അടിച്ചെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ഫില്‍ സാള്‍ട്ട് (23 പന്തില്‍ 39), ജേക്കബ് ബേതേല്‍ (24 പന്തില്‍ 44) എന്നിവരും മികവോടെ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് 19 ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു. സാള്‍ട്ട് 3 സിക്‌സും 2 ഫോറും ജേക്കബ് 3 സിക്‌സും 5 ഫോറും തൂക്കി.
ഓസ്‌ട്രേലിയക്കായി മാത്യു ഷോട്ട് 3 ഓവറില്‍ 22 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനു നഷ്ടമായ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സീന്‍ അബോട്ടും നേടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ ജാക് ഫ്രേസര്‍ മക്ഗുര്‍കിന്റെ അര്‍ധ സെഞ്ച്വറിയാണ് ഓസീസിനു തുണയായത്. താരം 31 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 50 റണ്‍സെടുത്തു.
മിന്നും ഫോമിലുള്ള ഓപ്പണറും താത്കാലിക നായകനുമായ ട്രാവിസ് ഹെഡ്ഡ് 14 പന്തില്‍ 31 റണ്‍സെടുത്ത് മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. താരം 2 സിക്‌സും 4 ഫോറും തൂക്കി. സഹ ഓപ്പണര്‍ മാത്യു ഷോട്ടും (28) തിളങ്ങി.
വാലറ്റത്ത് ആരോണ്‍ ഹാര്‍ഡി 9 പന്തില്‍ 2 ഫോറും 1 സിക്‌സും സഹിതം 20 റണ്‍സുമായി പുറത്താകാതെ നിന്നു. കാമറോണ്‍ ഗ്രീനും 13 റണ്‍സുമായി ക്രീസില്‍ നിന്നു.
3 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകളെടുത്താണ് ലിവിങ്‌സ്റ്റന്‍ ആദ്യം ഓസീസിനെ കുരുക്കിയത്. പിന്നാലെയാണ് താരം ബാറ്റിങിലും കളം വാണത്. ബ്രിഡന്‍ കാര്‍സും രണ്ട് വിക്കറ്റ് വീഴ്ത്തി. സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക