മെസിയുടെ തിരിച്ചു വരവ് സംബന്ധിച്ച് ഇന്റര്‍ മയാമി പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോ സ്ഥിരീകരണം നടത്തി. താരം പരിശീലനത്തിനു കഴിഞ്ഞ ദിവസം ഇറങ്ങി.
പരിക്കേറ്റ് ചികിത്സയും വിശ്രമവും കഴിഞ്ഞാണ് മെസി മടങ്ങി വരുന്നത്. എംഎല്‍എസില്‍ താരം ഇന്റര്‍ മയാമിക്ക് കളിക്കാനിറങ്ങും.
രണ്ട് മാസത്തോളമാണ് മെസി കളത്തിനു പുറത്തിരുന്നത്. കാലിനു ഏറ്റ പരിക്കാണ് ഇതിഹാസ താരത്തിനു വിനയായി മാറിയത്.
ജൂലൈ 14നു നടന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തിനിടെ വലത് കണങ്കാലിനാണ് മെസിക്ക് പരിക്കേറ്റത്. പൊട്ടിക്കരഞ്ഞാണ് താരം കളം വിട്ടത്.
എംഎല്‍എസില്‍ ഇന്റര്‍ മയാമിയുടെ എട്ട് മത്സരങ്ങളില്‍ മെസി കളിച്ചിരുന്നില്ല. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളും നഷ്ടമായി.
മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന കഴിഞ്ഞ ദിവസം കൊളംബിയയോടു പരാജയപ്പെട്ടു. ഇടവേളയ്ക്ക് ശേഷമാണ് അര്‍ജന്റീന ഒരു തോല്‍വി വഴങ്ങുന്നത്. 2-1നായിരുന്നു തോല്‍വി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക