ഹാരി കെയ്ന്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. ജമാല്‍ മുസിയാല, മൈക്കല്‍ ഒലിസ് എന്നിവരും വല ചലിപ്പിച്ചു. ഒരു ഗോള്‍ എതിര്‍ താരം നിക്കോളായ് റെംബര്‍ഗിന്റെ ഓണ്‍ ഗോളായിരുന്നു. മൂന്നാമതായി വലയില്‍ കയറിയെ ഈ ഗോളിലേക്കുള്ള വഴി തുറന്ന യുവ മജീഷ്യന്‍ ജമാല്‍ മുസിയാലയുടെ മുന്നേറ്റം മനോഹരമായിരുന്നു. 13 മിനിറ്റിനുള്ളില്‍ ബയേണ്‍ 3 ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ചു.
കളി തുടങ്ങി 15ാം സെക്കന്‍ഡില്‍ തന്നെ ബയേണ്‍ വല ചലിപ്പിച്ചു. 7ാം മിനിറ്റില്‍ രണ്ടാം ഗോള്‍, 13ാം മിനിറ്റില്‍ മൂന്നാം ഗോള്‍. ആദ്യ 13 മിനിറ്റിനിടെ 3 ഷോട്ടുകളാണ് ബയേണ്‍ ഉതിര്‍ത്തത്. മൂന്നും ഗോളായി മാറി. പിന്നീട് 65ാം മിനിറ്റില്‍ ഒലിസിന്റെ ഗോള്‍. ഇഞ്ച്വറി ടൈമില്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി ഗോളാക്കി ഹാട്രിക്കും ജയവും ഉറപ്പിച്ചു.
ജമാല്‍ മുസിയാലയെന്ന ജര്‍മന്‍ വിസ്മയത്തിന്റെ അഴിഞ്ഞാട്ടമായിരുന്നു മത്സരം. ഗോളടിച്ചും അവസരം തുറന്നു താരം മാസ്റ്റര്‍ ക്ലാസ് പ്രകടനമാണ് ആദ്യ പകുതിയില്‍ പുറത്തെടുത്തത്.
കളി തുടങ്ങി 15ാം മിനിറ്റില്‍ തന്നെ മുസിയാലെ ബയേണിനെ മുന്നില്‍ കടത്തി. ജര്‍മന്‍ ബുണ്ടസ് ലീഗയിലെ ഏറ്റവും വേഗമേറിയ ഗോള്‍ സമയ റെക്കോര്‍ഡില്‍ മുസിയാലയുടെ ഗോള്‍ മൂന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ടിനായി നേഷന്‍സ് ലീഗില്‍ ഇരട്ട ഗോള്‍ നേടി ദിവസങ്ങള്‍ക്കുള്ളിലാണ് കെയ്ന്‍ ഹാട്രിക്കടിച്ചത്. ഈ സീസണിലെ താരത്തിന്റെ ആദ്യ ഹാട്രിക്കാണിത്.
നിലവിലെ ചംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസന്‍ ഹോഫെന്‍ഹെയ്മിനെ തകര്‍ത്തു. 1-4നാണ് ജയം. വിക്ടര്‍ ബോണിഫെയ്‌സ് ഇരട്ട ഗോളുകള്‍ നേടി. മാര്‍ടിന്‍ ടെറിയര്‍, ഫ്‌ളോറിയന്‍ വിയറ്റ്‌സ് എന്നിവരും വല ചലിപ്പിച്ചു. ഹോഫെന്‍ഹെയിമിന്റെ ആശ്വാസ ഗോള്‍ ബര്‍ഗിം ബെരിഷ നേടി. ബൊറൂസിയ ഡോര്‍ട്മുണ്ടും നാലടിച്ച് ജയിച്ചു. 4-2നു അവര്‍ ഹെയ്ഡന്‍ഹെയ്മിനെ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക