അനന്ത്പുര്‍: ഇന്ത്യ സി, ബി ടീമുകള്‍ തമ്മിലുള്ള ദുലീപ് ട്രോഫി പോരാട്ടം സമനിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ സി ടീം 525 റണ്‍സ് എടുത്തു. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്തതിനു പിന്നാലെ പോരാട്ടം സമനിലയില്‍ പിരിയുകയായിരുന്നു. ബി ടീം 332 ല്‍ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ക്ക് ബാറ്റിങിനു ഇറങ്ങിയില്ല.
ഒന്നാം ഇന്നിങ്‌സില്‍ എട്ട് ബി ടീം വിക്കറ്റുകള്‍ വീഴ്ത്തിയ അന്‍ഷുല്‍ കാംബോജാണ് സി ടീമിന് ലീഡ് സമ്മാനിച്ചു. താരം 27.5 ഓവറില്‍ 69 റണ്‍സ് വഴങ്ങി 8 വിക്കറ്റുകള്‍ സ്വന്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാം ഇന്നിങ്‌സില്‍ സി ടീമിനായി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് അര്‍ധ സെഞ്ച്വറി നേടി. താരം 62 റണ്‍സെടുത്തു. രജത് പടിദാര്‍ 42 റണ്‍സെടുത്തു തിളങ്ങി.
ഒന്നാം ഇന്നിങ്‌സില്‍ ബി ടീം കരുത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ മധ്യനിരയും വാലറ്റവും ബാറ്റിങ് മറന്നു. ബി ടീമിനായി ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ 157 റണ്‍സെടുത്തു. നാരായണ്‍ ജഗദീശന്‍ (70) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. മറ്റൊരാളും അധികം ക്രീസില്‍ നിന്നില്ല. സായ് കിഷോര്‍ 22 റണ്‍സുമായി പ്രതിരോധിച്ചെങ്കിലും മറുഭാഗത്ത് പിന്തുണ കിട്ടിയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക