അനന്ത്പുര്‍: ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ ഡി ടീമിനെ തകര്‍ത്ത് ഇന്ത്യ എ. 488 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഡിയുടെ പോരാട്ടം 301 റണ്‍സില്‍ അവസാനിച്ചു. 186 റണ്‍സിനാണ് ഇന്ത്യ എ വിജയിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ എ 290 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് എടുത്തു ഡിക്ലയര്‍ ചെയ്തു. ഇന്ത്യ ഡിയുടെ ഒന്നാം ഇന്ന്ങ്‌സ് പോരാട്ടം 183 റണ്‍സില്‍ അവസാനിച്ചിരുന്നു.
റിക്കി ഭുയി സെഞ്ച്വറിയടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലെത്താന്‍ അതു തികഞ്ഞില്ല. താരം 113 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (41), മലയാളി താരം സഞ്ജു സാംസണ്‍ (45 പന്തില്‍ 44) എന്നിവരും തിളങ്ങി. സഞ്ജു മൂന്ന് വീതം സിക്‌സും ഫോറും തൂക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സൗരഭ് കുമാര്‍ (22), ഹര്‍ഷിത് റാണ (24) എന്നിവരും പിടിച്ചു നിന്നു. വിജയം പക്ഷേ കനിഞ്ഞില്ല.
ഇന്ത്യ എയ്ക്കായി തനുഷ് കൊടിയാന്‍ നാല് വിക്കറ്റുകള്‍ നേടി. ഷംസ് മുലാനി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
മത്സരത്തില്‍ ഷംസ് മുലാനി ഓള്‍ റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ എ ടീമിന്റെ ടോപ് സ്‌കോറര്‍ താനായിരുന്നു. താരം 89 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റെടുത്ത താരം മത്സരത്തില്‍ മൊത്തം നാല് വിക്കറ്റുകളും നേടി.
രണ്ടാം ഇന്നിങ്‌സില്‍ പ്രതം സിങ് (112), തിലക് വര്‍മ (111) എന്നിവരുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (56) അര്‍ധ സെഞ്ച്വറിയും നേടിയതോടെയാണ് എ ടീം മികച്ച സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക