ലണ്ടന്‍: ടി20യ്ക്കു പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പോരാട്ടത്തിലും ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍ കളിക്കില്ല. പരമ്പരയില്‍ ഹാരി ബ്രൂക് ഇംഗ്ലണ്ടിനെ നയിക്കും. ബട്‌ലര്‍ക്ക് പകരം ലിയാം ലിവിങ്സ്റ്റനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി.
കാലിനേറ്റ പരിക്കാണ് ബട്‌ലര്‍ക്ക് വിനയായത്. പരിക്കിനെ തുടര്‍ന്നു താരത്തിനു ഹണ്ട്രഡ് പോരാട്ടവും നഷ്ടമായിരുന്നു. 2024ലെ ടി20 സെമി ഫൈനല്‍ കളിച്ച ശേഷം ബട്‌ലര്‍ പിന്നീട് ഒരു ക്രിക്കറ്റ് പോരാട്ടവും കളിച്ചിട്ടില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹാരി ബ്രൂക് ഇതാദ്യമായാണ് ഇംഗ്ലണ്ടിനെ നയിക്കാനൊരുങ്ങുന്നത്. 25കാരന്‍ നേരത്തെ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീം ക്യാപ്റ്റനായിരുന്നു. ടി20 ബ്ലാസ്റ്റില്‍ യോര്‍ക്ഷെയറിനേയും ഹണ്ട്രഡില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിനേയും നയിച്ചിട്ടുണ്ട്.
5 മത്സരങ്ങളടങ്ങിയ പരമ്പരായാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും കളിക്കുന്നത്. ആദ്യ പോരാട്ടം 19നാണ്. 21, 24, 27, 29 തീയതികളിലാണ് ശേഷിച്ച മത്സരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക