ബ്രസൽസ്: ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 87.86 മീറ്റർ എറിഞ്ഞാണ് താരം രണ്ടാമതെത്തിയത്. നേരിയ വ്യത്യാസത്തിലാണ് നീരജിന് ഡയമണ്ട് ട്രോഫി നഷ്ടമായത്. 1 സെന്റീമീറ്റർ വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്.
87.87 മീറ്റർ ദൂരം എറിഞ്ഞ ആന്റേഴ്സൺ പീറ്റേഴ്സിന് ഒന്നാം സ്ഥാനം നേടി. രണ്ടാം തവണയാണ് നീരജ് രണ്ടാം സ്ഥാനം നേടുന്നത്. ഡയമണ്ട് ലീഗ് സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയ ഏഴു പേരാണ് ഫൈനലിൽ മത്സരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദോഹ, ലൂസെയ്ൻ ലീഗുകളിൽ രണ്ടാംസ്ഥാനം നേടി നാലാം സ്ഥാനക്കാരാനായാണ് നീരജ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2022 ൽ നീരജ് ഒന്നാം സ്ഥാനം നേടിയിരുന്നു. 2023ലും ചെറിയ ദൂരത്തിനായിരുന്നു നീരജിന് സ്വർണം നഷ്ടമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക