ബംഗളൂരു: തിരുവോണ നാളിൽ മലയാളികൾക്ക് ബാറ്റിങ് വെടിക്കെട്ടിന്റെ വിരുന്നൊരുക്കി സഞ്ജു സാംസൺ. ദുലീപ് ട്രോഫിയിൽ ഇന്ത്യ എ ടീമിനെതിരായ പോരാട്ടത്തിൽ ഡി ടീമിനായി സഞ്ജു 45 പന്തിൽ 40 റൺസടിച്ചു. മൂന്ന് സിക്സും ഫോറും സഹിതമായിരുന്നു വെടിക്കെട്ട്.
മത്സരം തോറ്റെങ്കിലും താരത്തിന്റെ വെടിക്കെട്ട് ആഘോഷമാക്കി രാജസ്ഥാൻ റോയൽസ്. ഒപ്പം സഞ്ജുവും ആർ അശ്വിനും ജോഷ് ബട്ലറും സദ്യ കഴിക്കുന്ന ചിത്രവുമായി രാജസ്ഥാന്റെ മലയാളികൾക്കുള്ള ഓണാശംസകളും. മൂവര്‍ക്കുമൊപ്പം യുസ്‍വേന്ദ്ര ചഹല്‍, യശസ്വി ജയ്സ്വാള്‍ എന്നവരേയും കേരളീയ വേഷത്തില്‍ ചിത്രത്തില്‍ കാണാം.
ഓണം സെപ്ഷൽ എന്ന തലക്കെട്ടോടെ ടീം താരത്തിന്റെ സിക്സിന്റെ വിഡിയോ പങ്കിട്ടു. സഞ്ജു തൂക്കിയ ഒരു സിക്സ് ഗാലറിക്ക് പുറത്ത്, മറ്റൊന്ന് സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ മുകളിലും എത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആറാമനായാണ് സഞ്ജു ക്രീസിലെത്തിയത്. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടീമിനായി റിക്കി ഭുയിക്കൊപ്പം ചേർന്നു സഞ്ജു അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തി. ഇരുവരും ചേർന്നു 62 റൺസ് ചേർത്താണ് പിരിഞ്ഞത്.
സ്പിന്നർമാർക്കെതിരെ സഞ്ജു കടന്നാക്രമണം നടത്തി. തനുഷ് കൊടിയാനെ ക്രീസിനു പുറത്തേക്കിറങ്ങി ബൗണ്ടറിയടിച്ച താരം ഷംസ് മുലാനിയെയാണ് കൂറ്റൻ സിക്സിനു ശിക്ഷിച്ചത്. മുലാനിക്കെതിരെ രണ്ട് സിക്സുകൾ താരം നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക