മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ബൗളിങുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമായ അര്‍ജുന്‍ പ്രീ സീസണ്‍ പോരാട്ടമായ കെ തിമ്മപ്പയ്യ സ്മാരിക ടൂര്‍ണമെന്റില്‍ 9 വിക്കറ്റുകള്‍ പിഴുതാണ് മിന്നും ഫോമില്‍ പന്തെറിഞ്ഞത്. കര്‍ണാടക ക്രിക്കറ്റ് ഇലവനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ പ്രകടനം.
മത്സരത്തില്‍ 26.3 ഓവറുകള്‍ പന്തെറിഞ്ഞ പേസ് ബൗളറായ അര്‍ജുന്‍ 87 റണ്‍സ് വങ്ങി 9 വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ നാലും വിക്കറ്റുകള്‍ വീഴ്ത്തി. താരത്തിന്റെ മികവില്‍ ടീം 189 റണ്‍സിന്റെ കൂറ്റന്‍ ജയവും പിടിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നാം ഇന്നിങ്‌സില്‍ കര്‍ണാടക 103 റണ്‍സെടുത്ത് പുറത്തായി. അര്‍ജുന്‍ 41 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ നേടി. ഗോവ ഒന്നാം ഇന്നിങ്‌സില്‍ 413 റണ്‍സെടുത്തു. ഗോവയ്ക്കായി അഭിവ് തേജ്‌റാണ (109) സെഞ്ച്വറി നേടി.
രണ്ടാം ഇന്നിങ്‌സില്‍ കര്‍ണാടക നേടിയത് വെറും 121 റണ്‍സ്. അര്‍ജുന്‍ 46 റണ്‍സ് വഴങ്ങി വീഴ്ത്തിയത് 4 വിക്കറ്റുകള്‍.
ആഭ്യന്തര ക്രിക്കറ്റില്‍ 49 മത്സരങ്ങളാണ് 24കാരന്‍ ഇതുവരെ കളിച്ചത്. 68 വിക്കറ്റുകള്‍ നേടി. ഫസ്റ്റ് ക്ലാസില്‍ 13 മത്സരങ്ങളില്‍ നിന്നു 21 വിക്കറ്റുകള്‍ നേട്ടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക