ബെയ്ജിങ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ദക്ഷിണ കോറിയയെ 4-1ന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നാളെയാണ് ഫൈനല്‍ പോരാട്ടം.
കലാശപ്പോരില്‍ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ എതിരാളി. ആദ്യ സെമിയില്‍ ചൈന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. മൂന്നാം സ്ഥാനത്തിനായി കൊറിയ- പാക് പോരാട്ടം.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 13ാം മിനിറ്റില്‍ ഉത്തം സിങാണ് ഗോളടി തുടങ്ങിയത്. 19, 45 മിനിറ്റുകളിലാണ് ഹര്‍മന്‍പ്രീതിന്റെ ഗോളുകള്‍. ജര്‍മന്‍പ്രീത് സിങാണ് 32ാം മിനിറ്റില്‍ മറ്റൊരു സ്‌കോറര്‍. കൊറിയയുടെ ആശ്വാസ ഗോള്‍ യാങ് ജി ഹുന്‍ നേടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചൈന- പാകിസ്ഥാന്‍ ആദ്യ സെമി നിശ്ചിത സമയത്ത് മത്സരം 1-1നു സമനിലയില്‍ അവസാനിച്ചിരുന്നു. പെനാല്‍റ്റിയില്‍ പാകിസ്ഥാന് ഒരു ഷോട്ടും ഗോളാക്കാന്‍ സാധിച്ചില്ല. ചൈന 2 ഗോളുകള്‍ നേടിയാണ് വിജയവും ഫൈനലും ഉറപ്പിച്ചത്.
ഇന്ത്യയാണ് നിലവിലെ ചാംപ്യന്‍മാര്‍. കിരീടം നിലനിര്‍ത്തുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഒപ്പം അഞ്ചാം ചാംപ്യന്‍പട്ടം നേട്ടവും. കന്നി കിരീടമാണ് ചൈന മുന്നില്‍ കാണുന്നത്. ഇന്ത്യയുടെ ആറാം ഫൈനല്‍ പ്രവേശമാണ്. ചൈന ആദ്യമായാണ് ഫൈനലിലെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക