തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ വിജയം തുടര്‍ന്ന് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ആലപ്പി റിപ്പ്ള്‍സിനെ അവര്‍ 6 വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 8 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. കാലിക്കറ്റ് 15.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്താണ് വിജയമുറപ്പിച്ചത്.
കാലിക്കറ്റ് സെമി ഉറപ്പിക്കുകയും ചെയ്തു. കാലിക്കറ്റിനു പുറമെ ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് ടീമുകളും സെമി ഉറപ്പിച്ചു. ആലപ്പി റിപ്പ്ള്‍സ്, കൊച്ചി ബ്ലു ടൈഗേഴ്‌സ് ടീമുകള്‍ കേരള ക്രിക്കറ്റ് ലീഗില്‍ നോക്കൗട്ട് കാണാതെ പുറത്ത്.
48 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 75 റണ്‍സ് അടിച്ച് പുറത്താകാതെ നിന്ന സഞ്ജയ് രാജിന്റെ ബാറ്റിങാണ് കാലിക്കറ്റിന്റെ വിജയത്തില്‍ അടിത്തറയിട്ടത്. 21 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സെടുത്തു സഞ്ജയ്ക്ക് പിന്തുണ നല്‍കി. 6 പന്തില്‍ 12 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താകാതെ സഞ്ജയ്‌ക്കൊപ്പം വിജയിക്കുമ്പോള്‍ ക്രീസില്‍ നിന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യം ബാറ്റ് ചെയ്ത ആലപ്പിയ്ക്കായി അക്ഷയ് ടികെ 45 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 57 റണ്‍സെടുത്ത് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. 27 പന്തില്‍ 27 റണ്‍സെടുത്ത ആസിഫ് അലിയാണ് പിടിച്ചു നിന്ന മറ്റൊരാള്‍.
9 പന്തില്‍ 15 റണ്‍സെടുത്ത് അക്ഷയ് ചന്ദ്രന്‍ പുറത്താകാതെ നിന്നു. 5 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 12 റണ്‍സെടുത്ത് അതുല്‍ ഡയമണ്ടും തിളങ്ങി.
കാലിക്കറ്റിനായി താത്കാലിക നായകന്‍ അഖില്‍ സ്‌കറിയ ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. പെരുമ്പറമ്പത്ത് അന്‍താഫ് രണ്ട് വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക