ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് ജിറോണയെ വീഴ്ത്തിയാണ് അഞ്ചാം ജയം. യുവ താരം ലമീന്‍ യമാലിന്റെ കിടിലന്‍ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ സവിശേഷത. ഡാനി ഓല്‍മോ, പെഡ്രി എന്നിവരും ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചു.
7 മിനിറ്റിനിടെയാണ് ലമീന്‍ യമാല്‍ ഇരട്ട ഗോളുകള്‍ വലയിലാക്കിയത്. 30ാം മിനിറ്റില്‍ ആദ്യ ഗോള്‍. 37ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി.
രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകള്‍ കൂടി ബാഴ്‌സ നേടുന്നത്. 47ല്‍ ഓല്‍മോയും 64ല്‍ പെഡ്രിയും പട്ടിക തികച്ചു.
കളിയുടെ 80ാം മിനിറ്റില്‍ സ്വന്തം തട്ടകത്തില്‍ ജിറോണ ആശ്വസ ഗോള്‍ നേടി. ക്രിസ്റ്റ്യന്‍ സ്റ്റുവാനിയാണ് വല പന്തെത്തിച്ചത്.
നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ജയം തുടര്‍ന്നു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ റിയല്‍ സോസിഡാഡിനെ വീഴ്ത്തി. 58ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി എംബാപ്പെയും 75ല്‍ പെനാല്‍റ്റി ഗോളാക്കി വിനിഷ്യസ് ജൂനിയറും വിജയം ഉറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 3-0ത്തിനു വലന്‍സിയയെ പരാജയപ്പെടുത്തി.
5 കളിയില്‍ 5 ജയവുമായി 15 പോയിന്റോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. 11 പോയിന്റുകളുമായി അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ്, വിയ്യാറല്‍ ടീമുകള്‍ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക