സിഡ്‌നി: ലോക ക്രിക്കറ്റ് അടക്കി വാഴാന്‍ പോകുന്ന അടുത്ത ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ആരാണ്? ചോദ്യം ഓസ്‌ട്രേലിയന്‍ താരങ്ങളോടായിരുന്നു. സ്റ്റീവ് സ്മിത്ത്, നതാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍ വുഡ്, അലക്‌സ് കാരി എന്നിവര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞ പേര് യശസ്വി ജയ്‌സ്വാളാണെന്നു താരങ്ങള്‍.
കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഭാവി ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായി കാണുന്നത്. മര്‍നസ് ലെബുഷെയ്ന്‍ ജയസ്വാളും ഗില്ലും സൂപ്പര്‍ സ്റ്റാറുകളാണെന്നു പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് വിഡിയോയിലാണ് ഓസീസ് താരങ്ങള്‍ യുവ ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് സംസാരിച്ചത്.
വരും തലമുറയുടെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് സ്മിത്തിന്റെ വിശേഷണം. ഭാവി ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറെന്ന് സ്റ്റാര്‍ക്ക്. ജയ്‌സ്വാള്‍ എല്ലാ ഫോര്‍മാറ്റിനും യോജിച്ച ക്രിക്കറ്റാണെന്നു ഹെയ്‌സ്ല്‍ വുഡ് പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീരമായി വരവറിയിച്ച താരമാണ് യശസ്വി ജയ്‌സ്വാള്‍. 2003 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 171 റണ്‍സടിച്ചാണ് താരം ടെസ്റ്റില്‍ അരങ്ങേറിയത്.
പിന്നാലെ ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡ് തകര്‍ത്തുള്ള പരമ്പര. ഈ വര്‍ഷമാദ്യം നടന്ന പോരാട്ടത്തില്‍ 712 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ താരം രണ്ടാം സ്ഥാനത്തെത്തി.
ടി20യിലും ജയ്‌സ്വാള്‍ വെട്ടിത്തിളങ്ങുന്നു. 23 ടി20 മത്സരങ്ങളില്‍ നിന്നായി 723 റണ്‍സ് താരം അടിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലും താരം മികവോടെ ബാറ്റ് ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക