തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ പോരാട്ടത്തില്‍ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പന്‍സ്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ അവര്‍ തൃശൂര്‍ മാജിക്ക് എഫ്സിയെ വീഴ്ത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം.
മുന്‍ ഇന്ത്യന്‍ താരം സികെ വിനീതാണ് തൃശൂര്‍ ടീം നായകന്‍. അവരുടെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ അവര്‍ കണ്ണൂര്‍ വാരിയേഴ്‌സിനോടു പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ കൊമ്പന്‍സ് കാലിക്കറ്റ് എഫ്‌സിയുമായി സമനിലയില്‍ പിരിഞ്ഞിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇരു പകുതികളിലായാണ് കൊമ്പന്‍സ് വല ചലിപ്പിച്ചത്. 15ാം മിനിറ്റില്‍ വിഷ്ണു ടിഎം ഗോള്‍ നേടി. ക്യാപ്റ്റന്‍ പാട്രിക്ക് മോട്ടയുടെ കോര്‍ണര്‍ കിക്കിനെ വിഷ്ണു ഡൈവിങ് ഹെഡ്ഡറിലൂടെ പന്ത് വലയിലിടുകയായിരുന്നു.
രണ്ടാം ഗോള്‍ 69ാം മിനിറ്റില്‍ വന്നു. ഇതും ക്രോസില്‍ നിന്നു തന്നെ. ലാല്‍മംഗായ്‌സംഗയാണ് വല ചലിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക