ചെന്നൈ: യുവ താരങ്ങള്‍ക്ക് തന്റെ ബാറ്റ് സമ്മാനിക്കുന്നത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ ശീലമാണ്. റിങ്കു സിങ്, വിജയ് കുമാര്‍ വൈശാഖ് എന്നിവര്‍ക്ക് നേരത്തെ ഇത്തരത്തില്‍ തന്റെ എംആര്‍എഫ് ബാറ്റ് കോഹ്‌ലി സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോള്‍ ആകാശ് ദീപിനാണ് താരം തന്റെ ബാറ്റില്‍ ഒന്നു നല്‍കിയിരിക്കുന്നത്. ആകാശ് ദീപ് കോഹ്‌ലിക്ക് നന്ദി പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ ഫോട്ടോ പങ്കിട്ടു. താങ്ക് യു ഭയ്യ... എന്ന കുറിപ്പോടെയാണ് ആകാശിന്റെ പോസ്റ്റ്.
നിലവില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ് കോഹ്‌ലിയും ആകാശ് ദീപും. ഇരുവരും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിലും സഹ താരങ്ങളാണ്. 2022ലാണ് താരം ആര്‍സിബി ക്യാമ്പിലെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജനുവരിയില്‍ ടെസ്റ്റ് കളിച്ച ശേഷം ആദ്യമായാണ് കോഹ്‌ലി റെഡ് ബോള്‍ പോരിനൊരുങ്ങുന്നത്. 9000 ടെസ്റ്റ് റണ്ണുകള്‍ക്കരികിലാണ് കോഹ്‌ലി. ഇനി 152 റണ്‍സ് കൂടിയാണ് ഈ നാഴികക്കല്ല് താണ്ടാന്‍ താരത്തിനു വേണ്ടത്.
ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഈ മാസം 19 മുതല്‍ 23 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് പോരാട്ടം ഈ മാസം 27 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് രണ്ടാം ടെസ്റ്റ് പോരാട്ടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക