കറാച്ചി: ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിലെ ക്യാച്ച്. ആരാധകര്‍ ശ്വാസം അടക്കി കണ്ട ആ ക്യാച്ചിനെ അഭിനന്ദിച്ച് നിരവധി മുന്‍ താരങ്ങളും വന്നിരുന്നു.
ഇപ്പോള്‍ സൂര്യകുമാറിന്റെ അന്നത്തെ ക്യാച്ച് മറ്റൊരു പുറത്താക്കല്‍ ശ്രമത്തിന്റെ ട്രോളിനു കാരണമായിരിക്കുന്നു. പാകിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ഏകദിന കപ്പ് പോരാട്ടത്തില്‍ പാന്തേഴ്‌സ് പാകിസ്ഥാന്‍ താരം സയിം അയുബിന്റെ ക്യാച്ച് ശ്രമമാണ് ട്രോളിനു വഴി മരുന്നായത്. ഡോള്‍ഫിന്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിന്റെ 18ാം ഓവറിലാണ് ട്രോളിനാധാരമായ ക്യാച്ച് ശ്രമം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സൂര്യ കുമാര്‍ യാദവ് ശ്രമിക്കുന്നതു പോലെ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ വച്ച് അയുബ് പന്ത് തടയുന്നു. എന്നാല്‍ ബാലന്‍സ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പന്ത് മുകളിലേക്ക് എറിഞ്ഞ് ബാലന്‍സ് ചെയ്ത് പിടിക്കാനുള്ള ശ്രമം നടത്തുന്നു.
എന്നാല്‍ സൂര്യ ചെയ്തതു പോലെ പന്ത് ഗ്രൗണ്ടിലേക്കല്ല അയുബ് എറിഞ്ഞത്. ക്യാച്ചെടുക്കാനുള്ള ബദ്ധപ്പാടിനിടെ പന്ത്
ബൗണ്ടറി ലൈനിനു പുറത്തേക്കാണ് അയുബ് എറിഞ്ഞത്. ഔട്ടിനു പകരം പിറന്നത് സിക്‌സ്!
പാകിസ്ഥാന്റെ സൂര്യ കുമാര്‍ യാദവ് എന്ന ക്യാപ്ഷനുമായി വന്ന വീഡിയോക്ക് താഴെയാണ് ആരാധകര്‍ ട്രോളുമായി നിറഞ്ഞത്. ഓവര്‍ ഷോ കാണിച്ചാല്‍ ഇതാവും അവസ്ഥ. സൂര്യാഷ്ട് കുമാര്‍ മറ്റൊരാള്‍ അയുബിനെ വിശേഷിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക