ചെന്നൈ: പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റേയും മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റേയും സമീപനങ്ങള്‍ വ്യത്യസ്തമാണെന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പുതിയ സഹ പരിശീലകരും വ്യത്യസ്ത സമീപനക്കാര്‍ തന്നെ. എന്നാല്‍ അവരോടൊപ്പം യോജിച്ചു പോകുന്നതിനു യാതൊരു പ്രശ്‌നവുമില്ലെന്നും നായകന്‍ വ്യക്തമാക്കി.
ടി20, ഏകദിന പോരാട്ടങ്ങള്‍ക്ക് പിന്നാലെ ഗംഭീറിന്റെ പരിശീലനത്തില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കാണ് ഒരുങ്ങുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് രോഹിത് പുതിയ ടീമിനെ കുറിച്ച് പറഞ്ഞത്.
'രാഹുല്‍ ഭായ്, വിക്രം റാത്തോഡ്, പരസ് മാംബ്രെ എന്നിവരുള്ളപ്പോള്‍ ടീം മറ്റൊന്നായിരുന്നു. പുതിയ ആളുകള്‍ വരുമ്പോള്‍ ടീമിലും പുതു ആശയങ്ങള്‍ വരുന്നത് നല്ലതാണ്.'
'ശ്രീലങ്കന്‍ പര്യടനത്തിലാണ് സഹ പരിശീലകരെല്ലാം ഒന്നിച്ചെത്തിയത്. അവര്‍ അതിവേഗം തന്നെ ടീമുമായി പൊരുത്തപ്പെട്ടു. കാര്യങ്ങള്‍ മനസിലാക്കുന്നതിലും വിജയിച്ചു.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'എനിക്ക് ഗംഭീറിനേയും അഭിഷേക് നായരേയും വളരെക്കാലമായി അറിയാം. ഓരോ പരിശീലകര്‍ക്കും ഓരോ സ്‌റ്റൈലാണ്. എന്റെ 17 വര്‍ഷത്തെ കരിയറില്‍ നിരവധി വ്യത്യസ്തരായ പരിശീലകര്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം ക്രിക്കറ്റിനെ കുറിച്ച് വ്യത്യസ്തവും സവിശേഷവുമായി വീക്ഷണമാണ്. അതു നാം മനസിലാക്കുന്നതിലാണ് പ്രാധാന്യം. അവരുമായി പൊരുത്തപ്പെട്ട് നില്‍ക്കേണ്ടതും ടീമിനെ സംബന്ധിച്ച് അനിവാര്യമാണ്.'
'മോണ്‍ മോര്‍ക്കല്‍, റയാന്‍ ഡെന്‍ഡോഷ്ഹാറ്റെ എന്നിവര്‍ക്കെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. മോര്‍ക്കലിനെ കൂടുതല്‍ അറിയാം. റയാനുമായി വളരെ അധികം അടുത്ത് ഇടപഴകിയിട്ടില്ല. ഇപ്പോള്‍ പക്ഷേ അങ്ങനെ അല്ല. ഇരുവരുമായി നല്ല കമ്മ്യൂണിക്കേഷനുണ്ട്. പരസ്പര ധാരണ വന്നിട്ടുണ്ട്. അതാണ് പ്രധാനം'- പുതിയ ടീം അന്തരീക്ഷത്തെ കുറിച്ച് രോഹിത്.
ഈ മാസം 19 മുതലാണ് ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പോരാട്ടം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ ടെസ്റ്റ് 19 മുതല്‍ 23 വരെ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ത്യന്‍ ടീം കഠിന പരിശീലനത്തിലാണ്. ബംഗ്ലാദേശ് ടീമും നിലവില്‍ ഇന്ത്യയിലുണ്ട്. അവരും ഇന്നലെ മുതല്‍ പരിശീലനം തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക