തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ കലാശ പോരാട്ടം ഇന്ന്. വൈകീട്ട് 6.45 മുതല്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനവുമായി മുന്നേറിയ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സുമാണ് കിരീടത്തിനായി നേര്‍ക്കുനേര്‍ വരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നാം സെമിയില്‍ കാലിക്കറ്റ് ട്രിവാന്‍ഡ്രം റോയല്‍സിനെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. കൊല്ലം രണ്ടാം സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി.
ഒന്നാം സെമിയില്‍ കാലിക്കറ്റ് 18 റണ്‍സിനും രണ്ടാം സെമിയില്‍ കൊല്ലം 16 റണ്‍സിനുമാണ് ജയിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും മികവ് കാണിച്ച ടീമുകളാണ് പ്രഥമ കിരീടത്തിനായി കച്ച മുറുക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക