ഒറ്റ ക്ലബിനായി ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിക്കുന്ന താരമായി മുള്ളര്‍ മാറി. നേരത്തെ ബയേണിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡും മുള്ളര്‍ സ്വന്തമാക്കിയിരുന്നു. ബയേണിനായി 710 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്.
ഡിനാമോ സാഗ്രെബിനെതിരായ പോരാട്ടത്തില്‍ പകരക്കാരനായി ഇറങ്ങിയാണ് താരം നാഴികക്കല്ല് താണ്ടിയത്. ബയേണിനായി ചാംപ്യന്‍സ് ലീഗില്‍ മുള്ളര്‍ കളിക്കുന്ന 152ാം മത്സരമായിരുന്നു ഇത്.
ബാഴ്‌സലോണ ഇതിഹാസം ഷാവി ഹെര്‍ണാണ്ടസിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു മുള്ളര്‍. ഡിനാമോയ്‌ക്കെതിരെ ഇറങ്ങിയതോടെ റെക്കോര്‍ഡ് മുള്ളര്‍ക്ക് സ്വന്തം.
ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍. 183 മത്സരങ്ങള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് ടീമുകള്‍ക്കായി.
മൊത്തം പട്ടികയില്‍ നാലാം സ്ഥാനം റയല്‍ ഇതിഹാസം കരിം ബെന്‍സെമയുമായി പങ്കിടുന്നു. അടുത്ത മത്സരം കളിച്ചാല്‍ മുള്ളര്‍ ഒറ്റയ്ക്ക് നാലാം സ്ഥാനം നിലനിര്‍ത്തും.
മൊത്തം പട്ടികയില്‍ ഇകര്‍ കാസിയസ് 177 മത്സരങ്ങളുമായി രണ്ടാമതും (റയല്‍ മാഡ്രിഡ്, പോര്‍ട്ടോ), ലയണല്‍ മെസി 163 മത്സരങ്ങളുമായി മൂന്നാമതും (ബാഴ്‌സലോണ, പിഎസ്ജി) നില്‍ക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക