മാഡ്രിഡ്: യുവേഫ ചാംപ്യന്‍സില്‍ ലീഗിലെ സീസണിലെ ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് അവര്‍ ജര്‍മന്‍ ടീം സ്റ്റുഗാര്‍ട്ടിനെ വീഴ്ത്തി.
കിലിയന്‍ എംബാപ്പെ, അന്റോണിയോ റൂഡിഗര്‍, എന്‍ഡ്രിക്ക് എന്നിവര്‍ റയലിനായി ഗോളുകള്‍ നേടി. ഡെനിസ് ഉണ്ടാവാണ് സ്റ്റുഗാര്‍ട്ടിന്റെ ആശ്വാസ ഗോള്‍ വലയിലാക്കിയത്.
ലിവര്‍പൂള്‍- എസി മിലാന്‍
എസി മിലാന് ആദ്യ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വി. ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂള്‍ 1-3നു മിലാനെ വീഴ്ത്തി. ഇബ്രാഹിമ കൊനാറ്റ, വിര്‍ജില്‍ വാന്‍ ഡെയ്ക്, ഡൊമിനിക് സബോസ്ലായ് എന്നിവരാണ് ലിവര്‍പൂളിനായി വല ചലിപ്പിച്ചത്. മിലാന്റെ ആശ്വാസ ഗോള്‍ മൂന്നാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുസിലിചാണ് നേടിയത്. തുടക്കത്തില്‍ ഒരു ഗോള്‍ നേടി മുന്നിലെത്തിയിട്ടും മിലാന്‍ 3 ഗോള്‍ വഴങ്ങി തോറ്റു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യുവന്റസ്- പിഎസ്‌വി
ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് സ്വന്തം മൈതാനത്ത് പിഎസ്‌വി ഐന്തോവനെ വീഴ്ത്തി. യുവന്റസിനായി കെനന്‍ യില്‍ഡിസ്, വെസ്‌റ്റോണ്‍ മക്ക്‌കെന്നി, നിക്കോളാസ് ഗോള്‍സാലസ് എന്നിവര്‍ ഗോള്‍ നേടി.
യങ് ബോയ്‌സ്- ആസ്റ്റന്‍ വില്ല
41 വര്‍ഷത്തിനു ശേഷം ചാംപ്യന്‍സ് ലീഗ് കളിക്കാനെത്തിയ ആസ്റ്റന്‍ വില്ല ആദ്യ മത്സരം ജയിച്ച് ഗംഭീരമായി തന്നെ തുടങ്ങി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ യങ് ബോയ്‌സിനെ വീഴ്ത്തി. എവേ പോരിലാണ് വില്ലയുടെ ജയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക