ഷാര്‍ജ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 24 ഓവറുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്.
ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കുന്നത്. 35 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ഫസല്‍ഹഖ് ഫറൂഖിയാണു കളിയിലെ താരം. അല്ല ഗസന്‍ഫര്‍ മൂന്നും റാഷിദ് ഖാന്‍ രണ്ടും വിക്കറ്റ് വീഴ്തി ദക്ഷിണാഫ്രിക്കയുടെ പതനം ഉറപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
36 റണ്‍സ് എടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ 7 ബാറ്റ്‌സ്മാന്‍മാരാണ് കൂടാരം കേറിയത്. വിയാന്‍ മുള്‍ഡറുടെ അര്‍ദ്ധസെഞ്ചുറി പ്രകടനൃമാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. ഫോര്‍ട്ടുയിന്‍ 16 ഉം ടോണി ഡി സോര്‍സി 11 ഉം റണ്‍സെടുത്തു. ശേഷിക്കുന്ന താരങ്ങള്‍ക്കാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക