ചെന്നൈ: ഇന്ത്യ ബംഗ്ലാദേശ് ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ചെന്നൈയില്‍ തുടക്കം. രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുക. ഏതാണ്ട് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ടെസ്റ്റ് മത്സരങ്ങളിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് ഈ ടെസ്റ്റില്‍ വിരാട് കോഹ്‌ലി മറികടക്കുമോയെന്ന് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
58 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും വേഗത്തില്‍ 27000 റണ്‍സ് എന്ന സച്ചിന്റെ റെക്കോര്‍ഡ് വിരാട് കോഹ്‌ലിക്ക് മറികടക്കാം. 623 ഇന്നിങ്‌സുകളിലാണ് സച്ചില്‍ 27,000 റണ്‍സ് പിന്നിട്ടത്. കോഹ് ലി ഇപ്പോള്‍ 591 ഇന്നിങ്‌സുകളില്‍ നിന്നായി 26,942 റണ്‍സെടുത്തിട്ടുണ്ട്. ചെന്നൈയിലെ പിച്ചുകള്‍ പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്നതായതിനാല്‍, മൂന്നാം സ്പിന്നറായി ഇന്ത്യ കുല്‍ദീപ് യാദവിനെയോ അക്ഷര്‍ പട്ടേലിനെയോ കളിപ്പിച്ചേക്കും.
പാകിസ്ഥാനെ 2-0 ന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാനെത്തുന്നത്. ഷാകിബ് അല്‍ ഹസന്‍, തെയ്ജുള്‍ ഇസ്ലാം, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിചിതരായ കളിക്കാരാണ്. ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്റോ, ലിട്ടന്‍ ദാസ്, മുഷ്ഫിഖര്‍ റഹിം എന്നീ ബാറ്റര്‍മാരും ബംഗ്ലാദേശിന് കരുത്തേകുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിന് പിന്നാലെ മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനായി ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തും. വര്‍ഷാന്ത്യത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 5 ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയും ഇന്ത്യ കളിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക