അശ്വിനും ജഡേജയും കൈപിടിച്ചുയര്‍ത്തി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; വിറപ്പിച്ച് ഹസന്‍ മഹ്മൂദ്

ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ പരുങ്ങുന്ന ഘട്ടത്തിലാണ് ഇരുവരും ക്രീസില്‍ ഒരുമിച്ചത്.
അര്‍ധ സെഞ്ച്വറി നേടിയ ആര്‍ അശ്വിന്‍
അര്‍ധ സെഞ്ച്വറി നേടിയ ആര്‍ അശ്വിന്‍ പിടിഐ
Published on
Updated on

ചെന്നൈ: ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ തുടക്കത്തില്‍ ഏറ്റ തകര്‍ച്ചയില്‍ നിന്നും തിരിച്ചുകയറി ഇന്ത്യ. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും അവസരോചിതമായ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കരകയറ്റിയത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ പരുങ്ങുന്ന ഘട്ടത്തിലാണ് ഇരുവരും ക്രീസില്‍ ഒരുമിച്ചത്.

അര്‍ധ സെഞ്ച്വറി നേടിയ അശ്വിനും ജഡേജയും കൂടി സെഞ്ച്വറി പാര്‍ട്ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. ഏകദിനശൈലിയില്‍ ബാറ്റ് വീശിയാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഓപ്പണര്‍ യശ്വസി ജയ്‌സ് വാളും അര്‍ധ സെഞ്ച്വറി നേടി. 118 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ യശ്വസി നാഹിദ് റാണയുടെ പന്തില്‍ കൂടാരം കയറി. ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറില്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇറങ്ങിയ ഋഷഭ് പന്ത് മാത്രമാണ് ഇവരെക്കൂടാതെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഋഷഭ് പന്ത് (52 പന്തില്‍ 39) റണ്‍സ് എടുത്ത് പുറത്തായി.

കെഎല്‍ രാഹുല്‍ (52 പന്തില്‍ 16), രോഹിത് ശര്‍മ (ആറ്), വിരാട് കോഹ് ലി (ആറ്), ശുഭ്മന്‍ ഗില്‍ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. 9.2 ഓവറില്‍ 34 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (19 പന്തില്‍ ആറ്), ശുഭ്മന്‍ ഗില്‍ (പൂജ്യം), വിരാട് കോഹ്‌ലി (ആറു പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനില്‍ തന്നെ നഷ്ടമായത്. പേസര്‍ ഹസന്‍ മഹ്മൂദിനാണു മൂന്നു വിക്കറ്റുകളും.

മഹ്മൂദ് എറിഞ്ഞ ആറാം ഓവറില്‍ നായകന്‍ രോഹിത് ശര്‍മയെ ബംഗ്ലദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസെയ്ന്‍ ഷന്റോ ക്യാച്ചെടുത്തു പുറത്താക്കി. എട്ടു പന്തുകള്‍ നേരിട്ട ശുഭ്മന്‍ സംപൂജ്യനായി മടങ്ങി. സ്‌കോര്‍ 28ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസ് ക്യാച്ചെടുത്താണ് ഗില്ലിനെ പുറത്താക്കിയത്. പിന്നാലെയിറങ്ങിയ വിരാട് കോഹ്‌ലിയും വൈകാതെ ഗ്രൗണ്ട് വിട്ടു. 10ാം ഓവറില്‍ ലിറ്റന്‍ ദാസ് ക്യാച്ചെടുത്തായിരുന്നു കോലിയുടേയും മടക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യശസ്വി ജയ്‌സ്വാളും ഋഷഭ് പന്തും കൈകോര്‍ത്തതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നത്. ഋഷഭ് പന്തിനെ ലിറ്റന്‍ ദാസിന്റെ കൈകളിലെത്തിച്ച് ഹസന്‍ മഹ്മൂദ് വിക്കറ്റു നേട്ടം നാലാക്കി ഉയര്‍ത്തി. സ്‌കോര്‍ 144 ല്‍ നില്‍ക്കെ മെഹ്ദി ഹസന്‍ മിറാസ് രാഹുലിനെ പുറത്താക്കി.

അര്‍ധ സെഞ്ച്വറി നേടിയ ആര്‍ അശ്വിന്‍
സെപ്റ്റംബര്‍ 19; ഓരോവറില്‍ ആറ് സിക്‌സറുകള്‍; മറക്കില്ല യുവി, ഒരിക്കലും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com